മെൽബണ്‍: കേരള ഹിന്ദു സൊസൈറ്റി മെൽബണ്‍ (KHSM) നേതൃത്വത്തിൽ വിഷു ആഘോഷിക്കുന്നു. ഏപ്രിൽ 13 ശനിയാഴ്ച രാവിലെ 10 മുതൽ 4 വരെ വിവിധ പരിപാടികളോടെ സ്പ്രിംഗ് വേൽ ടൗണ്‍ ഹാളിൽ വച്ചു സമുചിതമായി നടത്തപ്പെടുന്നു.
ആഘോഷത്തിന്റെ ഭാഗമായി മലയാളികളായ പ്രവാസികൾക്കുവേണ്ടി വിഷുക്കണിയും ഒരുക്കപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. തുടർന്നു നടക്കുന്ന കലാപരിപാടികളിൽ ’തത്ത്വമസി’ എന്ന പുണ്യപുരാണ നൃത്തനാടകം അരങ്ങേറുന്നതാണ്.
ഭാരതനാട്യം, കഥകളി, മോഹിനിയാട്ടം എന്നിവയിലെ നൃത്തനൃത്യനാട്യങ്ങളുടെ സമ്മിശ്രമായ ഈ കലാരൂപം ഏവർക്കും ആസ്വാദ്യകരമാകുമെന്നതിന് സംശയമില്ല. ചെണ്ടമേളവും പരിപാടികളുടെ മാറ്റ് കൂട്ടുമെന്നാണ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്.
ടിക്കറ്റ് ഓണ്‍ലൈനിൽ ബുക്ക് ചെയ്യാനായി ഈ ലിങ്ക് ഉപയോഗിക്കുക http://www.khsm.org.au/ticket.aspx?evnt=69
വിശദവിവരങ്ങൾക്കായി ബന്ധപ്പെടുക: 0469214997, 0407490033
റിപ്പോർട്ട്: വിജയകുമാരൻ