പഞ്ചായത്ത് വകുപ്പിൽ 1- 8 -2011ൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 1- 8- 2019ൽ എട്ടു വർഷത്തെ ഒന്നാമത്തെ ഹയർ ഗ്രേഡ് ലഭിച്ചു. ടെസ്റ്റ് പാസാകുന്നതിൽ താമസം വന്നതുകൊണ്ടാണ് പ്രമോഷൻ ലഭിക്കാതിരുന്നത്. എന്നാൽ പിന്നീട് മുൻകാല പ്രാബല്യത്തോടെ 7- 10- 2018 മുതൽ സീനിയർ ക്ലർക്കായി പ്രമോഷൻ ലഭിച്ചു. എനിക്ക് സീനിയർ ക്ലർക്ക് തസ്തികയിൽ ഫിക്സേഷന് അർഹതയുണ്ടോ? ഗ്രേഡ് വാങ്ങിയപ്പോൾ 28 എ പ്രകാരം ശന്പളം ഫിക്സ് ചെയ്തിരുന്നു.
ശരണ്യ, ചിങ്ങവനം
ഗ്രേഡ് ലഭിച്ചത് 1- 8- 2019ൽ ആണല്ലോ. എന്നാൽ മുൻകാല പ്രാബല്യത്തോടെ സീനിയർ ക്ലർക്ക് ആയിരിക്കുന്നത് 7- 10- 2018 മുതലായതിനാൽ ആ തീയതി വച്ചുതന്നെ 28 എ പ്രകാരമുള്ള ഫിക്സേഷന് അവകാശമുണ്ട്. അതിനാൽ 1 -8- 2019ൽ ലഭിച്ച ഹയർഗ്രേഡ് പരിഗണിക്കാതെ ശന്പളം ഫിക്സ് ചെയ്യാം. അതുപോലെ ശന്പളം ഫിക്സ് ചെയ്തതിനുശേഷമുള്ള അടുത്ത ഇൻക്രിമെന്റ് റീ ഫിക്സേഷൻ മുഖേന 1 -8 -2019ൽ ലഭിക്കുന്നതാണ്. തുടർന്നുള്ള ഇൻക്രിമെന്റുകൾ എട്ടാം മാസത്തിൽ ലഭിക്കുന്നതാണ്.
ഹയർഗ്രേഡ് പരിഗണിക്കാതെ ശന്പളം ഫിക്സ് ചെയ്യാം
03:24 PM Jun 15, 2020 | Deepika.com