ടെക്നിക്കൽ സ്കൂളിൽ വാച്ചറായി ജോലി ചെയ്യുന്നു. ഏഴു വർഷം സർവീസുണ്ട്. ഡ്രൈവിംഗ് ലൈസൻസുണ്ട്. ഈ ഡിപ്പാർട്ട്മെന്റിൽ ഡ്രൈവർ തസ്തികയ്ക്ക് അർഹതയുണ്ടോ? അതോ മറ്റേതെങ്കിലും ഡിപ്പാർട്ട്മെന്റിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കുമോ? ഇതിനുള്ള നടപടിക്രമം എന്തൊക്കെയാണ്. ഞാൻ ലാസ്റ്റ് ഗ്രേഡ് സർവീസ് വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
ജയകൃഷ്ണൻ, പത്തനംതിട്ട
ഡ്രൈവർ തസ്തികയിലേക്ക് യോഗ്യരായ, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിലുള്ളവർക്ക് പിഎസ്സി നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്പോൾ പ്രത്യേകമായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അഞ്ചു വർഷത്തിൽ കൂടുതൽ സർവീസ് ഉള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. അതിനാൽ താങ്കൾക്ക് വിവിധ വകുപ്പുകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.