മെൽബണ്‍ : പ്രശസ്ത മോഡലും മലയാളിയുമായ വിഷ്ണു മോഹൻ ദാസിനെ ഓസ്ടേലിയൻ ഫുട്ബോൾ ലീഗിന്റെ കമ്യൂണിറ്റി അംബാസിഡറായി തെരഞ്ഞെടുത്തു. ഫെഡറേഷൻ സ്ക്വയറിലെ ഡീക്കിൻ എഡ്ജിൽ നടന്ന ചടങ്ങിലാണ് വിഷ്ണുവിനെ തെരഞ്ഞെടുത്തത്. ചടങ്ങിൽ എഎഫ്എൽ കമ്യൂണിറ്റി അംബാസഡർ പ്രോഗ്രാം ഹെഡ് ആൻഡൂ ഐൻ ഗർ, മൾട്ടികൾചറൽ വിക്ടോറിയാ കമ്മീഷൻ ചെയർപേഴ്സണ്‍ ഹെലൻ കപാലോസ് എഎഫ്എൽ ഇന്ത്യ ജനറൽ സെക്രട്ടറി സുധീപ് ചക്ര ബോധി, സേവ്യർ ബോലോനി എഎഫ്എൽ വിക്ടോറിയാ മാനേജർ എന്നിവർ പങ്കെടുത്തു.
ആദ്യമായാണ് ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗിന്റ കമ്യൂണിറ്റി അംബാസഡറായി ഒരു മലയാളിയെ തെരഞ്ഞെടുക്കുന്നത്. പ്രശസ്ത ചാനലായ സെവണ് ന്യൂസിന്റെ 2019ലെ യംഗ് അച്ചീവ് മെന്റ് അവാർഡിനും വിഷ്ണുവിന്റെ പേരു നിർദേശിച്ചിട്ടുണ്ട്. മേയ് പത്തിനു നടക്കുന്ന ഗാല അവാർഡ് നൈറ്റിൽ പേരുകൾ പ്രഖ്യാപിക്കുന്ന ചടങ്ങുകൾ നടക്കപ്പെടും.
ഒട്ടനവധി കന്പനികളുടെയും ചാനലുകളുടെയും മോഡലായി രംഗത്ത് വന്ന വിഷ്ണു അറിയപ്പെടുന്ന ലോകോത്തര നിലവാരമുള്ള കന്പനികളുടെ മോഡലായി അഭിനയിച്ചിട്ടുണ്ട്. മലയാളി യുവാക്കളുടെ ഇടയിൽ സൗമ്യതയുടെ പര്യായമായി അറിയപ്പെടുന്ന വിഷ്ണു ഇടുക്കി സ്വദേശിയാണ്. എൻജീനീയറിംഗിൽ ബിരുദം കരസ്ഥമാക്കി അതിന്റെ മാസ്റ്റേഴ്സും കരസ്ഥമാക്കി മെൽബണിൽ ജോലി ചെയ്യുന്നു.
റിപ്പോർട്ട്: ജോസ് എം. ജോർജ്