എയ്ഡഡ് ഹൈസ്കൂളിൽ എച്ച്എസ്എ ആണ്. 15 വർഷത്തെ സർവീസ് ഉടനെയാവും. ഒന്നാമത്തെ ഹയർഗ്രേഡ് എനിക്കു ലഭിച്ചു. രണ്ടാമത്തെ ഹയർഗ്രേഡിനുള്ള സമയമായിട്ടുണ്ട്. എന്നാൽ എനിക്ക് സ്ഥിരനിയമനം ലഭിക്കുന്നതിനു മുന്പ് ആറു മാസത്തെ താത്കാലിക സർവീസുണ്ട്. രണ്ടാമത്തെ ഹയർഗ്രേഡിന് ഈ ആറു മാസം കൂടി ചേർത്താൽ എനിക്ക് ആറു മാസം മുന്പേ ഹയർഗ്രേഡ് ലഭിക്കാം. ഈ പ്രൊവിഷണൽ സർവീസും കൂടി ചേർത്ത് എനിക്ക് രണ്ടാമത്തെ ഹയർഗ്രേഡ് കണക്കാക്കാമോ? ഈ ആറു മാസം പെൻഷൻ കണക്കാക്കുന്പോൾ ഉൾക്കൊള്ളിക്കുമോ?
മേരി, എരുമേലി
സമയബന്ധിത ഹയർഗ്രേഡ് കണക്കാക്കുന്പോൾ താത്കാലിക സർവീസുകൂടി പരിഗണിച്ച് അംഗീകാരം നൽകാറുണ്ട്. ആദ്യത്തെ ഹയർഗ്രേഡിന് ഇതു പരിഗണിച്ചില്ലെങ്കിലും രണ്ടാമത്തെ ഹയർഗ്രേഡ് കണക്കാക്കുന്പോൾ ഈ താത്കാലിക സർവീസ് പരിഗണിക്കും. തസ്തികയും ശന്പള സ്കെയിലും ഒന്നുതന്നെ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്. എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ താത്കാലിക സർവീസ് ഹയർ ഗ്രേഡിന് പരിഗണിക്കുമെങ്കിലും നിലവിലെ നിയമമനുസരിച്ച് പെൻഷനുള്ള യോഗ്യത സർവീസായി പരിഗണിക്കില്ല.
താത്കാലിക സർവീസ് പെൻഷന് പരിഗണിക്കില്ല
11:28 AM Jun 09, 2020 | Deepika.com