മൃഗസംരക്ഷണവകുപ്പിൽ സീനിയർ ക്ലർക്കാണ്. 2020 ജൂണ്‍ 30ന് റിട്ടയർ ചെയ്യും. ഇതുവരെയും പെൻഷൻ സംബന്ധിച്ച യാതൊന്നും ചെയ്തിട്ടില്ല. റിട്ടയർ ചെയ്തശേഷം പെൻഷൻ സംബന്ധമായ രേഖകൾ അയയ്ക്കുന്നതിന് എന്തെങ്കിലും തടസമുണ്ടോ? ജൂണ്‍ 30നു ശേഷം എനിക്ക് 285 ദിവസത്തെ ടെർമിനൽ സറണ്ടർ മാറി എടുക്കാമോ? അതിനുശേഷം പെൻഷനുള്ള അപേക്ഷ തയാറാക്കുന്നതിൽ അപാകതയുണ്ടോ?
വർഗീസ്, ചങ്ങനാശേരി
റിട്ടയർ ചെയ്തതിനുശേഷം പെൻഷൻ അപേക്ഷ സമർപ്പിക്കുന്നതിന് മറ്റു തടസങ്ങളൊന്നും തന്നെയില്ല. ജൂണ്‍ 30നുശേഷം ടെർമിനൽ സറണ്ടർ മാറുന്നതിനും തടസമില്ല. അത് ഓഫീസ് മേധാവിക്ക് പെട്ടെന്ന് അനുവദിച്ചുതാരാവുന്നതേയുള്ളൂ. അതിനുശേഷം പെൻഷന് അപേക്ഷ സമർപ്പിക്കുന്നതിന് തടസമൊന്നുംതന്നെയില്ല. പെൻഷൻ പാസായി വരുന്നതിന് കാലതാമസം നേരിടുമെന്നേയുള്ളൂ. അതുപോലെ കമ്യൂട്ടേഷനുള്ള അപേക്ഷ റിട്ടയർമെന്റിനുശേഷം ഒരു വർഷത്തിനകം നൽകിയില്ലെങ്കിൽ അത് ലഭ്യമാക്കാൻ ചില ബുദ്ധിമുട്ടുകളും കാലതാമസവും ഉണ്ടാകും.
കമ്യൂട്ടേഷനുള്ള അപേക്ഷ അധികം വൈകരുത്
11:26 AM Jun 09, 2020 | Deepika.com