ആദ്യമാസം പെൻഷൻ പൂർണമായി കിട്ടും

11:25 AM Jun 09, 2020 | Deepika.com
2020 മേയ് 31നു ​റിട്ടയർ ചെയ്ത എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. ഡിസംബറിൽ ത​ന്നെ പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ അ​യ​ച്ചി​രു​ന്ന​തു​കൊ​ണ്ട് 2020 ഏപ്രിലിൽ ത​ന്നെ പെ​ൻ​ഷ​ൻ പാ​സാ​യ വി​വ​രം അ​ക്കൗ​ണ്ട് ജ​ന​റ​ൽ ഓ​ഫീ​സി​ൽ​നി​ന്നും ല​ഭി​ച്ചി​രു​ന്നു. 2020 ജൂൺ ഒ​ന്നു മു​ത​ൽ എ​നി​ക്ക് പെ​ൻ​ഷ​ൻ കി​ട്ടേ​ണ്ട​താ​ണ്. എ​ന്നാ​ൽ ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം ഓ​ഫീ​സു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ച്ചി​ല്ല. എ​നി​ക്ക് 2020 ജൂൺ മാ​സം മു​ത​ൽ ക​മ്യൂ​ട്ട് ചെ​യ്ത തു​ക കു​റ​ച്ചു​ള്ള പെ​ൻ​ഷ​നേ ല​ഭി​ക്കു​ക​യു​ള്ളോ?
റോ​സ് തോ​മ​സ്, തൊ​ടു​പു​ഴ

2020 ജൂൺ മു​ത​ൽ ആ​ദ്യ​മാ​യി പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന മാ​സം പൂ​ർ​ണ തോ​തി​ലു​ള്ള പെ​ൻ​ഷ​ൻ കി​ട്ടും. തു​ട​ർ​ന്നു വ​രു​ന്ന മാ​സം മു​ത​ൽ മാ​ത്ര​മേ പെ​ൻ​ഷ​നി​ൽ കു​റ​വു​വ​രൂ. ക​മ്യൂ​ട്ട് ചെ​യ്ത തു​ക മാ​റു​ന്ന മാ​സ​ത്തി​നു​ശേ​ഷം പി​റ്റേ​മാ​സം ഒ​ന്നാം തീ​യ​തി മു​ത​ൽ മാ​ത്ര​മേ പെ​ൻ​ഷ​നി​ൽ കു​റ​വു വ​രി​ക​യു​ള്ളൂ. പി​ന്നീ​ട് 12 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന മാ​സ​ത്തി​നു​ശേ​ഷം ക​മ്യൂ​ട്ട് ചെ​യ്ത തു​ക പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടും.