പിഡബ്ല്യുഡി വകുപ്പിൽ പ്യൂണായി ജോലി ചെയ്യുന്ന ജീവനക്കാരനാണ്. 2020 ജൂലൈ 31നു റിട്ടയർ ചെയ്യും. എന്റെ പെൻഷൻ സംബന്ധമായ പേപ്പറുകൾ എല്ലാം ജനുവരി മാസത്തിൽ തന്നെ അയച്ചിട്ടുണ്ട്. എനിക്ക് വിവിധ രീതിയിൽ ഒന്നരലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ഇത് സർക്കാരിലേക്ക് അടയ്ക്കാനുള്ളതാണ്. റിട്ടയർ ചെയ്തു കഴിഞ്ഞാൽ എനിക്ക് പെൻഷൻ, കമ്യൂട്ടേഷൻ തുടങ്ങിയവ ലഭിക്കുന്നതിന് എന്തെങ്കിലും തടസം ഉണ്ടോ? ബാധ്യത സർക്കാരിൽ അടച്ചാൽ മാത്രമേ പെൻഷനു ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളോ?
വർഗീസ്, കോന്നി
റിട്ടയർ ചെയ്തു കഴിയുന്പോൾ പെൻഷൻ, കമ്യൂട്ടേഷൻ എന്നിവ ലഭിക്കാൻ തടസങ്ങളില്ല. എന്നാൽ ഡിസിആർജി /ഗ്രാറ്റുവിറ്റി ലഭിക്കാൻ ബാധ്യത ഇല്ല എന്നുള്ള സർട്ടിഫിക്കറ്റ് ഡിപ്പാർട്ട്മെന്റിൽനിന്നു ലഭിക്കണം. അല്ലെങ്കിൽ സർക്കാരിലേക്ക് അടയ്ക്കേണ്ട ബാധ്യതയായ തുക ഗ്രാറ്റുവിറ്റിയിൽനിന്നു പിടിച്ചുകൊണ്ട് ബാക്കി തുകയേ ലഭിക്കൂ. അതിനു തടസങ്ങളൊന്നുംതന്നെയില്ല. സർക്കാരിലേക്ക് അടയ്ക്കേണ്ട ബാധ്യത തുക ഗ്രാറ്റുവിറ്റിയിൽനിന്നു മാത്രമേ പിടിക്കുകയുള്ളൂ.
സർക്കാരിൽ അടയ്ക്കേണ്ട തുക ഗ്രാറ്റുവിറ്റിയിൽനിന്ന് ഈടാക്കും
03:43 PM Jun 01, 2020 | Deepika.com