+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഒരു സങ്കീർത്തനം പോലെ' നോവൽ പ്രകാശനം മാർച്ച് ഒന്പതിന്

കുവൈത്ത്: വയലാർ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ശ്രീ പെരുമ്പടവം ശ്രീധരന്‍റെ "ഒരു സങ്കീർത്തനം പോലെ' എന്ന നോവലിന്‍റെ 108 ാം പതിപ്പിന്‍റെ പ്രകാശനം മാർച്ച് 9 ന് കുവൈത്തിൽ നടക്കും. വെൽഫെ
കുവൈത്ത്: വയലാർ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ശ്രീ പെരുമ്പടവം ശ്രീധരന്‍റെ "ഒരു സങ്കീർത്തനം പോലെ' എന്ന നോവലിന്‍റെ 108 -ാം പതിപ്പിന്‍റെ പ്രകാശനം മാർച്ച് 9 ന് കുവൈത്തിൽ നടക്കും.

വെൽഫെയർ കേരള കുവൈത്ത് "വർത്തമാന ഇന്ത്യ: എഴുത്തും രാഷ്ട്രീയവും' എന്ന തലക്കെട്ടിൽ സാംസ്കാരിക സമ്മേളനം നടത്തുന്ന ഫർവാനിയ ഐഡിയൽ ഹാളിൽ വൈകുന്നേരം 6 നാണ് ചടങ്ങുകൾ.

കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ പെരുമ്പടവം ശ്രീധരൻ വർത്തമാന ഇന്ത്യ: എഴുത്തും രാഷ്ട്രീയവും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ