കൃഷിവകുപ്പിൽ പ്യൂണായി ജോലി ചെയ്യുന്നു. 2020 മേയ് 31നു റിട്ടയർ ചെയ് തു. 2020 ജനുവരി 31 വരെ രണ്ടു മാസത്തെ മെഡിക്കൽ ലീവിൽ ആയിരുന്നതുകൊണ്ട് ഇൻക്രിമെന്റ് ഫെബ്രുവരി മാസത്തിലാണ്. അവധിക്കുശേഷം ജോലിയിൽ പ്രവേശിച്ചെങ്കിലും കോവിഡ് 19 മൂലം എനിക്ക് പെൻഷനുള്ള അപേക്ഷ സമർപ്പിക്കാൻ സാധിച്ചില്ല. പെൻഷൻ പേപ്പർ സമർപ്പിക്കേണ്ടത് കുറഞ്ഞത് റിട്ടയർമെന്റിന് ആറു മാസം മുന്‍പെങ്കിലും ആയിരിക്കണമെന്നാണ് ഓഫീസിൽനിന്ന് അറിയിച്ചത്. താമസിച്ചതിൽ മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ?
ഷാജിമോൾ, ഇടുക്കി
2020 മേയ് 31നു റിട്ടയർ ചെയ്ത ആൾ ആറു മാസം മുന്‍പെങ്കിലും പെൻഷൻ പേപ്പറുകൾ അയയ്ക്കാനുള്ള നടപടികൾ നടത്തണമായിരുന്നു. താങ്കൾ ജോലി ചെയ്യുന്ന ഓഫീസിൽനിന്നാണ് അതിനുള്ള നടപടികൾ നടത്തേണ്ടിയിരുന്നത്. ഉടൻതന്നെ പെൻഷൻ സംബന്ധിച്ച രേഖകൾ തയാറാക്കി ഓഫീസിൽനിന്ന് അയയ്ക്കണം. അപേക്ഷ സമർപ്പിക്കാൻ താമസിച്ചാൽ പെൻഷൻ പാസാക്കി കിട്ടാനും അതുപോലെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാനും കാലതാമസം ഉണ്ടാകും. അതിനാൽ എത്രയും പെട്ടെന്ന് അപേക്ഷ സമർപ്പിക്കുക.