+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിംഗപ്പൂര്‍ കോമൺ വെൽത്ത് ബ്ലെസഡ് സാക്രമെന്‍റ് ദേവാലയത്തിൽ വിഭൂതി തിരുനാൾ ആചരിച്ചു.

സിംഗപ്പൂര്‍ : സീറോ മലബാർ ആരാധനാക്രമാധിഷ്ഠാനത്തിലുള്ള വിഭൂതി (കുരിശു വര) തിരുനാൾ മാർച്ച് നാലിന് കോമൺ വെൽത്തിലെ ബ്ലെസഡ് സാക്രമെന്‍റ് ദേവാലയത്തിൽ ആചരിച്ചു. വിശുദ്ധ കുർബാനമധ്യേ വികാരി ഫാ. ആന്‍റണി
സിംഗപ്പൂര്‍  കോമൺ വെൽത്ത്  ബ്ലെസഡ് സാക്രമെന്‍റ് ദേവാലയത്തിൽ വിഭൂതി തിരുനാൾ ആചരിച്ചു.
സിംഗപ്പൂര്‍ : സീറോ മലബാർ ആരാധനാക്രമാധിഷ്ഠാനത്തിലുള്ള വിഭൂതി (കുരിശു വര) തിരുനാൾ മാർച്ച് നാലിന് കോമൺ വെൽത്തിലെ ബ്ലെസഡ് സാക്രമെന്‍റ് ദേവാലയത്തിൽ ആചരിച്ചു.

വിശുദ്ധ കുർബാനമധ്യേ വികാരി ഫാ. ആന്‍റണി കുറ്റ്യാനി 'കണ്ണീരാര് തരും...' എന്ന ഗീതത്തോടെ കുരുത്തോല കത്തിച്ചു ഭസ്മം ആശീർവദിച്ച്‌, 'മനുഷ്യാ നീ മണ്ണാകുന്നു....' എന്ന ഗാനത്തിന്‍റെ അകമ്പടിയോടെ, വിശ്വാസികളുടെ നെറ്റിയില്‍ ചാരം പൂശിയതോടെ മാർത്തോമ്മ നസ്രാണികള്‍ അവരുടെ വലിയ നോമ്പിലേക്കു പ്രവേശിച്ചു.

സീറോ-മലങ്കര സഭയുടെ സിംഗപ്പൂർ ഇടയനായി നിയമിതനായ ഫാ. സാം ജോൺ തടത്തിൽ സന്ദേശം നൽകി. മാതാപിതാക്കള്‍ അവർക്കു അവരുടെ പൂർവികാരിൽ നിന്നും കിട്ടിയ വിശ്വാസ ചൈതന്യം അതിന്‍റെ ദീപ്തി കുറയാതെ പുതിയ തലമുറയിലേക്കു കൈമാറുവാൻ സാം അച്ഛൻ വിശ്വാസികളെ ഓർമപ്പെടുത്തി.