മോട്ടോർ വാഹന വകുപ്പിൽ പാർട്ട്ടൈം സ്വീപ്പറാണ്. 2017 ഏപ്രിലിൽ എനിക്ക് സർവീസ് 11 വർഷം പൂർത്തിയായി. എന്നാൽ എട്ടു വർഷം പൂർത്തിയാകുന്പോൾ ഒരു അഡീഷണൽ ഇൻക്രിമെന്റിന് അർഹതയുള്ളതായി അറിയുന്നു. എന്റെ ഇൻക്രിമെന്റ് ജൂലൈ മാസത്തിലാണ്. എനിക്ക് 2017 ഏപ്രിലിൽ ലഭിക്കാൻ അർഹതയുള്ള അഡീഷണൽ ഇൻക്രിമെന്റും മൂന്നു വർഷത്തെ കുടിശികയും ലഭിക്കുമോ?
സെലിൻ കെ. ജോണ്,
വണ്ടിപ്പെരിയാർ
പാർട്ട്ടൈം ജീവനക്കാർക്ക് 8, 15, 22, 27 എന്നിങ്ങനെ സർവീസ് പൂർത്തിയാകുന്ന മുറയ്ക്ക് ഒരു അഡീഷണൽ ഇൻക്രിമെന്റ് വീതം ലഭിക്കാൻ അർഹതയുണ്ട്. നിലവിൽ വാങ്ങിക്കൊണ്ടിരിക്കുന്ന അടിസ്ഥാന ശന്പളത്തിന്റെ അടിസ്ഥാനത്തിലാണ് ഇൻക്രിമെന്റ് നൽകുന്നത്. 2017 ഏപ്രിലിൽ എട്ടു വർഷം പൂർത്തിയായ തീയതി വച്ചുതന്നെ താങ്കൾക്ക് അഡീഷണൽ ഇൻക്രിമെന്റ് ലഭിക്കും. അതോടൊപ്പം താങ്കളുടെ ഇൻക്രിമെന്റ് മാസമായ ജൂലൈയിൽ സാധാരണ ലഭിക്കേണ്ട ഇൻക്രിമെന്റ് ലഭിക്കുന്നതാണ്. 2017 മുതൽ കുടിശികയ്ക്ക് അർഹതയുണ്ട്. ഉടൻതന്നെ ഓഫീസ് മേധാവിക്ക് അപേക്ഷ സമർപ്പിക്കുക.
പാർട്ട് ടൈം ജീവനക്കാർക്ക് അഡീഷണൽ ഇൻക്രിമെന്റ് ലഭിക്കും
03:39 PM Jun 01, 2020 | Deepika.com