വനംവകുപ്പിൽ ഫോറസ്റ്റ് ഗാർഡ് ആണ്. 24 വർഷം സർവീസുണ്ട്. ഇനിയും മൂന്നു വർഷത്തെ സർവീസ് ബാക്കിയുണ്ട്. എനിക്ക് വോളണ്ടറി റിട്ടയർമെന്റ് എടുക്കണമെന്നുണ്ട്. നിലവിൽ ഇതിന് എന്തെങ്കിലും തടസമുണ്ടോ? ഇനിയു ള്ള മൂന്നു വർഷം സർവീസ് നഷ്ടപ്പെടുമോ? അതുപോലെ നിലവിലെ ശന്പളത്തിന്റെ അടിസ്ഥാനത്തിലാണോ പെൻഷൻ കണക്കാക്കുന്നത്. അപേക്ഷ സമർപ്പിക്കുന്നതിന് നിശ്ചിത കാലാവധിയുണ്ടോ?
രതീഷ് കുമാർ, പത്തനംതിട്ട
20 വർഷം സർവീസ് പൂർത്തിയാക്കിയ ഏതു ജീവനക്കാരനും വോളണ്ടറി റിട്ടയർമെന്റിനുള്ള അർഹതയുണ്ട്. റിട്ടയർ ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതി ഏതാണോ അതിനു മൂന്നു മാസം മുന്‍പെങ്കിലും മേലധികാരിക്ക് അപേക്ഷ സമർപ്പിച്ചിരിക്കണം. താങ്കളുടെ ശേഷിക്കുന്ന മൂന്നു വർഷം കൂടി പെൻഷനുവേണ്ടിയുള്ള യോഗ്യത സർവീസായി പരിഗണിക്കും. മൂന്നു വർഷത്തെ ഇൻക്രിമെന്റ് കണക്കാക്കില്ല. അപേക്ഷ സമർപ്പിക്കുന്പോൾ വാങ്ങിക്കൊണ്ടിരിക്കുന്ന അടിസ്ഥാന ശന്പളത്തിന്റെ അടിസ്ഥാനത്തിലാണ് പെൻഷൻ കണക്കാക്കുന്നത്.