മൃഗസംരക്ഷണ വകുപ്പിൽ ജോലി ചെയ്യുന്ന ജീവനക്കാരിയാണ്. എനിക്ക് നാലു വർഷത്തെ സർവീസ് മാത്രമേയുള്ളൂ. ഇപ്പോൾ മെറ്റേണിറ്റി ലീവിലാണ്. 2020 ജൂൺ നാലിന് ലീവ് അവസാനിക്കും. കോവിഡ് 19 രോഗവ്യാപനം ഉള്ളതിനാൽ എനിക്ക് ഓഫീസിൽ പോകുവാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ മെറ്റേണിറ്റി ലീവിനോടനുബന്ധിച്ച് എനിക്ക് മറ്റേതെങ്കിലും അവധി എടുക്കാൻ സാധിക്കുമോ?
ജിജിമോൾ, കൂത്താട്ടുകുളം
മെറ്റേണിറ്റി ലീവിനു തുടർച്ചയായി 60 ദിവസത്തെ ശന്പള രഹിത അവധി കൂടി എടുക്കാനുള്ള അവകാശം ഉണ്ട്. 60 ദിവസം വരെയുള്ള അവധിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ 60 ദിവസത്തിൽ കൂടുതൽ അവധി ആവശ്യമായി വന്നാൽ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി ജോലിയിൽ തിരികെ പ്രവേശിക്കാതെ തന്നെ അവധിയിൽ തുടരാൻ സാധിക്കുന്നതാണ്.