നീതിന്യായ വകുപ്പിൽ ജോലി ചെയ്യുന്ന പ്രോസസ് സെർവറാണ്. നിലവിൽ പ്രസവാവധിയിൽ ആണ്. മേയ് 21നാണ് ലീവ് അവസാനിക്കുന്നത്. മേയ് 22ന് ഓഫീസിൽ ഹാജരാകേണ്ടതാണ്. കോവിഡ് 19 രോഗവ്യാപനം നിലനിൽക്കുന്നതി നാൽ അന്നേ ദിവസം ഓഫീസിൽ എത്തുവാൻ സാധിക്കുമോ എന്നൊരു സംശയമുണ്ട്. മേയ് 22ന് ഒാഫീസിൽ ഹാജരാകാൻ കഴിഞ്ഞില്ലായെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
ലിജി ജോസ്, റാന്നി
2020 മേയ് 22ന് ഓഫീസിൽ ഹാജരാകാൻ കഴിയില്ലെങ്കിൽ ഓഫീസ് മേധാവിയെ രേഖാമൂലം വിവരം അറിയിക്കുക. ഓഫീസിൽ ഹാജരായി ഒപ്പ് രേഖപ്പെടുത്താൻ സാധിക്കുന്നില്ലെങ്കിൽ ഓഫീസറെ ഫോണിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ ഇമെയിൽ വഴിയോ വിവരങ്ങൾ കൈമാറി ആവശ്യമായ നിർദേശം ഒാഫീസറിൽനിന്ന് സ്വീകരിച്ച് അതിൻപ്രകാരം പ്രവർത്തിക്കുക.
കോവിഡ് 19: ഒാഫീസ് മേധാവിയുടെ നിർദേശം സ്വീകരിക്കുക
03:29 PM May 19, 2020 | Deepika.com