മെൽബണ്‍/ന്യൂഡൽഹി: ഇന്ത്യയിലേക്ക് വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള നിരവധി പദ്ധതികൾ കേന്ദ്ര ടൂറിസം മന്ത്രാലയം നടത്തിവരികയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി അൽഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
റോഡ് ഷോകൾ, ട്രാവൽ മാർട്ടുകൾ എന്നിവ സംഘടിപ്പിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് വിദേശികൾക്ക് അറിവ് പകരുന്നതിന് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇന്ത്യ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി പത്തനംതിട്ട സ്വദേശി പ്രസാദ് ഫിലിപ്പിന്റെ നേതൃത്വത്തിൽ മെൽബണ്‍ ആസ്ഥാനമായി ആരംഭിച്ച എഎൻഇസെഡ് ടൂറിസം പാക്കേജിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മറ്റു അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യയിലേക്കെത്തുന്ന ഓസ്ട്രേലിയൻ സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടെന്നും നന്നായി പ്രചാരണം നൽകിയാൽ വൻതോതിൽ വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് എത്തിക്കാൻ കഴിയുമെന്നും പ്രസാദ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും വിനോദ സഞ്ചാരികളെ കൊണ്ടു പോകുന്നതിനുള്ള പാക്കേജുകൾ എഎൻഇസെഡ് ക്രമീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഉന്നത പഠനം ആഗ്രഹിക്കുന്നവർക്ക് കുടുംബസമ്മേതം വിവിധ യൂണിവേഴ്സിറ്റികൾ സന്ദർശിക്കുന്നതിനുള്ള പാക്കേജും ലഭ്യമാണെന്ന് പ്രസാദ് പറഞ്ഞു. ലോക കേരളസഭാ അംഗം ജോണ്സണ് മാമലശേരി, എഎൻഇസെഡ് ടൂറിസം ഇന്ത്യ കോഓർഡിനേറ്റർ ഡാന്യൂ മരിയോ, ബിജു ആബേൽ ജേക്കബ് എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: ജോണ്സണ് മാമലശേരി