കോടാലി: ഗവണ്മെന്റ് എൽപി സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ കൃഷിചെയ്ത പച്ചക്കറികൾ വിളവെടുത്ത് പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് നൽകി. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദിവ്യ സുധീഷ്, പ്രധാനധ്യാപികയുടെ ചുമതല വഹിക്കുന്ന കെ.ജെ. ധുമിനി, മുൻ പ്രധാനധ്യാപകൻ ജോസ് മാത്യു, പിടിഎ പ്രസിഡന്റ് കെ.എച്ച്. ഹനീഷ്, വി.എം.ഹംസ എന്നിവർ സന്നിഹിതരായിരുന്നു.
സാന്ത്വനം അരി നല്കി
കയ്പമംഗലം: ഗ്രാമ പഞ്ചായത്തിലെ നിർധനരായ രോഗികൾക്കുള്ള ഭക്ഷണത്തിലേക്ക് എസ് വൈഎസ് 18 മുറി സാന്ത്വനം ക്ലബ് അംഗങ്ങൾ രണ്ടുചാക്ക് അരി കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, പഞ്ചായത്ത് സെക്രട്ടറി റഫീക്ക്, എസ് വൈ എസ് യൂണിറ്റ് സെക്രട്ടറി ഫഹീം പതിനെട്ടുമുറി, സെക്രട്ടറി അബ്ദുൾ ഗഫൂർ, ജോസ് പോൾസണ്‍, മണി ഉല്ലാസ്, ഖദീജ പുതിയവീട്ടിൽ, നസീർ പതിനെട്ടുമുറി, സാന്ത്വനം ക്ലബ് എമർജൻസി ടീം അംഗങ്ങളായ ഇബ്രാഹിം അദനി, സയ്യിദ് ഫളലുൽ, ആഷിഖ് എന്നിവർ പങ്കെടുത്തു.
സമൂഹ അടുക്കളയിലേക്ക് പച്ചക്കറി നൽകി
12:41 AM May 25, 2021 | Deepika.com