ക​​ർ​​ഷ​​ക പോരാട്ടം വെറുതെയായില്ല; മില്ലുടമകൾ നെല്ല് സംഭരിച്ചു

12:34 AM May 25, 2021 | Deepika.com
ഏ​​റ്റു​​മാ​​നൂ​​ർ: നീ​​ണ്ട 21 ദി​​വ​​സ​​ങ്ങ​​ളു​​ടെ കാ​​ത്തി​​രി​​പ്പി​​നു​​ശേ​​ഷം ഏ​​റ്റു​​മാ​​നൂ​​ർ - ചെ​​റു​​വാ​​ണ്ടൂ​​ർ പു​​ഞ്ച​​പാ​​ട​​ശേ​​ഖ​​ര​​ത്തെ ക​​ർ​​ഷ​​ക​​രു​​ടെ നെ​​ല്ലെ​​ടു​​ക്കാ​​ൻ അ​​രി​മി​​ല്ലു​​ക​​ൾ ത​​യാ​​റാ​​യി. ലോ​​ക്ഡൗ​​ണി​​ന്‍റെ മ​​റ​​വി​​ൽ താ​ര (കി​ഴി​വ്) കൂ​ട്ടി നെ​​ല്ല് സം​​ഭ​​രി​​ക്കാ​​ൻ നീ​​ക്കം ന​​ട​​ത്തി​​യ ക​​ന്പ​​നി​​ക​​ളു​​മാ​​യി ക​​ർ​​ഷ​​ക​​ർ നി​​സ​​ഹ​​ര​​ണം പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ക​​ന്പ​​നി​​ക​​ളു​​ടെ നീ​​ക്ക​​ത്തി​​നു വ​​ഴ​​ങ്ങേ​​ണ്ട​​തി​​ല്ലെ​​ന്ന് ഏ​​റ്റു​​മാ​​നൂ​​രി​​ലെ കൃ​​ഷി ഓ​​ഫീ​​സ​​റും ജ​​ന​​കീ​​യ സ​​മി​​തി​​യും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
നൂ​​റ് കി​​ലോ​യ്​​ക്ക് എ​​ട്ട് കി​​ലോ കൂ​​ടു​​ത​​ൽ ത​​ന്നാ​​ൽ നെ​​ല്ലെ​​ടു​​ക്കാ​​മെ​​ന്നാ​​ണു ചി​​ല മി​​ല്ലു​​കാർ പ​​റ​​ഞ്ഞ​​ത്. ജി​​ല്ല​​യി​​ലെ​ത​​ന്നെ ഏ​​റ്റ​​വും മി​​ക​​ച്ച നെ​​ല്ലും വി​​ള​​വു​​മാ​​ണ് ഏ​​റ്റു​​മാ​​നൂ​​ർ - ചെ​​റു​​വാ​​ണ്ടൂ​​ർ പാ​​ട​​ശേ​​ഖ​​ര​​ത്തു​​ണ്ടാ​​യ​​ത്. ഇ​​ത് മി​​ക​​ച്ച വ​​ടി അ​​രി​​യാ​​യാ​​ണ് വി​​പ​​ണി​​യി​​ൽ എ​​ത്തു​​ക. ഒ​​ടു​​വി​​ൽ ക​​ർ​​ഷ​​ക​​രു​​ടെ ആ​​വ​​ശ്യം മി​​ല്ല് ഉ​​ട​​മ​​ക​​ൾ അം​​ഗീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഒ​​പ്പം കൃ​​ഷി ചെ​​യ്ത പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലെ നെ​​ല്ല് സം​​ഭ​​രി​​ച്ച തൂ​​ക്ക​​ത്തി​​ലും നി​​ര​​ക്കി​​ലും നെ​​ല്ലു സം​​ഭ​​രി​​ക്കു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. ഈ​​ർ​​പ്പ​​മു​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ൻ ക​​ർ​​ഷ​​ക​ർ കി​​ട​​പ്പു​​മു​​റി​​ക​​ളി​​ലും ഇ​​തി​​നാ​​യി ത​​യ്യാ​​റാ​​ക്കി​​യ ഗോ​​ഡൗ​​ണു​​ക​​ളി​​ലു​​മാ​​ണ് നെ​​ല്ല് ഉ​​ണ​​ക്കി ചാ​​ക്കി​​ലാ​​ക്കി സം​​ഭ​​രി​​ച്ചി​​രു​​ന്ന​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടു കൂ​​ടി നെ​​ല്ല് പൂ​​ർ​​ണ​​മാ​​യും ക​​യ​​റ്റി​​ക്കൊ​​ണ്ടു​​പോ​​യി.
150 ഏ​​ക്ക​​റി​​ല​​ധി​​കം വി​​സ്തീ​​ർ​​ണം ഉ​​ള്ള​​താ​​യി​​രു​​ന്നു ഏ​​റ്റു​​മാ​​നൂ​​ർ - ചെ​​റു​​വാ​​ണ്ടൂ​​ർ പാ​​ട​​ശേ​​ഖ​​രം. ഇ​പ്പോ​ഴു​ള്ള നൂ​​റേ​​ക്ക​റി​ൽ 30 ഏ​​ക്ക​​റി​​ൽ താ​​ഴെ മാ​​ത്ര​​മാ​​ണു കൃ​​ഷി ചെ​​യ്തി​​രു​​ന്ന​​ത്. 50 മു​​ത​​ൽ 120 മീ​​റ്റ​​ർ വ​​രെ വീ​​തി​​യു​​ണ്ടാ​​യി​​രു​​ന്ന ചെ​​റു​​വാ​​ണ്ടൂ​​ർ ചാ​​ൽ കൈ​​യേ​​റ്റം മൂ​​ലം കൈ​​ത്തോ​​ടാ​​യി മാ​​റു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഇ​​ന്ത്യ​​ൻ സൊ​​സൈ​​റ്റി ഫോ​​ർ ക​​ൾ​​ച്ച​​റ​​ൽ കോ-​​ഓ​​പ്പ​​റേ​​ഷ​​ൻ ആ​​ൻ​​ഡ് ഫ്ര​​ണ്ട്ഷി​​പ്പ് (ഇ​​സ്ക​​ഫ്) എ​​ന്ന സാം​​സ്കാ​​രി​​ക സൗ​​ഹൃ​​ദ സം​​ഘ​​ട​​ന​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ചേ​​ർ​​ന്ന ജ​​ന​​കീ​​യ സ​​മ്മേ​​ള​​ന​​മാ​​ണു ചെ​​റു​​വാ​​ണ്ടൂ​​ർ ചാ​​ൽ വീ​​ണ്ടെ​​ടു​​ക്കാ​​നും, പാ​​ട​​ശേ​​ഖ​​ര​​ത്ത് പൂ​​ർ​​ണ​​മാ​​യും കൃ​​ഷി​​യി​​റ​​ക്കാ​​നും ജ​​ന​​കീ​​യ സ​​മി​​തി രൂ​​പീ​​ക​​രി​​ച്ച​​ത്.