കൊയിലാണ്ടി: കാറുമായി കടന്നുകളഞ്ഞ വടകര മീത്തലെ പുത്തലത്ത് ഷഫീർ (31)നെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ എടുത്തു. തൃശ്ശൂർ കയ്പ്പമംഗലത്ത് വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. കൊയിലാണ്ടി എസ്ഐ മുരളീധരൻ, എഎസ്ഐ കെ.ടി. പ്രകാശൻ, സീനിയർ സിവിൽ പോലീസ് വിജു വാണിയംകുളം, സിപിഒ ഷിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഷഫീറിനെ പിടികൂടിയത്. കൊയിലാണ്ടി മുചുകുന്ന് രാരോത്ത് ആർ.ജി. അശ്വന്തിന്റെ ഉടമസ്ഥതയിലുള്ള കാറാണ് മോഷ്ടിക്കപ്പെട്ടത്.
കഴിഞ്ഞ ഫെബ്രുവരി മാസമാണ് സംഭവം. കാർ വാങ്ങാൻ വന്നയാളെന്ന വ്യാജേനെ, പ്രതി കാർ ഓടിച്ചു നോക്കുന്നിടയിൽ കാറുമായി കടന്നുകളയുകയായിരുന്നു. അശ്വന്തിന്റെ പരാതിയിൽ അന്വേഷണം നടത്തുന്നിടെയാണ് പ്രതി തൃശ്ശൂർ കയ്പമംഗലത്താണ് താമസം എന്ന് മനസിലാക്കിയത്. തുടർന്ന് പോലീസ് കയ്പമംഗലത്തെ വീട്ടിൽ എത്തിയെങ്കിലും, ഇയാൾക്ക് ഇപ്പോൾ വീടുമായി ഒരു ബന്ധവും ഇല്ലെന്നാണ് ഭാര്യയും ബന്ധുക്കളും പറഞ്ഞത്. തുർന്നുള്ള അന്വേഷണത്തിലാണ് വാടക വീട്ടിൽ നിന്ന് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
ഇയാളുടെ പേരിൽ വേറെയും വാഹന തട്ടിപ്പു കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാൾക്ക് അന്തർ സംസ്ഥാന വാഹനമോഷണ സംഘങ്ങളുമായി ബന്ധമുണ്ട് എന്ന സംശയത്തിലാണ് പോലീസ്. കൊയിലാണ്ടിയിൽ എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.