+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ഡൗ​ണി​ൽ വെ​റ്റി​ലകൃ​ഷി​യു​മാ​യി എ​ട്ടാംക്ലാ​സു​കാ​രാ​യ ഇ​ര​ട്ട​ക​ൾ

നി​ല​ന്പൂ​ർ: ലോ​ക്ഡൗ​ണി​ൽ വെ​റ്റി​ല​കൃ​ഷി​യു​മാ​യി ഇ​ര​ട്ട​ക​ളാ​യ കു​ട്ടി ക​ർ​ഷ​ക​ർ. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ക​ന്പാ​ടം ക​ല്ലേ​ങ്ങ​ൽ ഷ​ബീ​റ​ലി​റം​ല​ത്ത് ദ​ന്പ​തി​ക​ളു​ടെ ഇ​ര​ട്ട കു​ട്ടി​ക​ളാ​യ
ലോ​ക്ഡൗ​ണി​ൽ വെ​റ്റി​ലകൃ​ഷി​യു​മാ​യി എ​ട്ടാംക്ലാ​സു​കാ​രാ​യ ഇ​ര​ട്ട​ക​ൾ
നി​ല​ന്പൂ​ർ: ലോ​ക്ഡൗ​ണി​ൽ വെ​റ്റി​ല​കൃ​ഷി​യു​മാ​യി ഇ​ര​ട്ട​ക​ളാ​യ കു​ട്ടി ക​ർ​ഷ​ക​ർ. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ക​ന്പാ​ടം ക​ല്ലേ​ങ്ങ​ൽ ഷ​ബീ​റ​ലി-​റം​ല​ത്ത് ദ​ന്പ​തി​ക​ളു​ടെ ഇ​ര​ട്ട കു​ട്ടി​ക​ളാ​യ ഷാ​ദി​ലും ഷാ​മി​ലും. ഇ​വ​രു​ടെ വീ​ട്ടു​മു​റ്റ​ത്ത് ഇ​പ്പോ​ൾ വി​ള​വ് എ​ടു​ത്തു തു​ട​ങ്ങി​യ വെ​റ്റി​ല കൃ​ഷി കാ​ണാം.
ലോ​ക് ഡൗ​ണി​ൽ വീ​ട്ടി​ലി​രു​ന്ന​പ്പോ​ഴാ​ണ് എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സു​കാ​രാ​യ ഇ​വ​ർ​ക്ക് കൃ​ഷി ചെ​യ്യ​ണ​മെ​ന്ന ആ​ശ​യം ഉ​ണ്ടാ​യ​ത്. ഉ​മ്മ​യു​ടെ പി​താ​വും പ​ര​ന്പ​രാ​ഗ​ത ക​ർ​ഷ​ക​നു​മാ​യ പു​ളി​ക്ക​ൽ താ​ഴെ പ​റ​ന്പി​ൽ മൊ​യ്തീ​ൻ കു​ട്ടി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ വെ​റ്റി​ല കൃ​ഷി ത​ന്നെ ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വീ​ട്ടു​കാ​ർ പി​ന്തു​ണ​യു​മാ​യി ഇ​വ​ർ​ക്കൊ​പ്പം എ​ത്തി.
കാ​ലി​യാ​യി കി​ട​ന്ന സ്ഥ​ലം ഒ​രു​ക്കി വെ​റ്റി​ല​കൃ​ഷി തു​ട​ങ്ങി. ക​വു​ങ്ങി​ന്‍റെ അ​ല​കു​ക​ൾ കൊ​ണ്ട് പ​ന്ത​ൽ കെ​ട്ടി അ​ധി​കം സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​തെ മു​ക​ളി​ൽ വ​ല​യും കെ​ട്ടി. ഇ​പ്പോ​ൾ ഇ​വ​ർ വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്. വെ​റ്റി​ല വി​ൽ​പ്പ​ന​യും തു​ട​ങ്ങി. ലോ​ക്ഡൗ​ണ്‍ കാ​ല​മാ​യ​തി​നാ​ൽ 80 വെ​റ്റി​ല​ക​ൾ അ​ട​ങ്ങി​യ ഒ​രു കെ​ട്ടി​ന് 40 രൂ​പ​യേ ല​ഭി​ക്കു​ന്നു​ള്ളു. ഇ​തി​ൽ കു​ട്ടി ക​ർ​ഷ​ക​ർ സം​തൃ​പ്ത​രാ​ണ്.
സ്വ​ന്തം പ​ഠ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റും കൃ​ഷി​യി​ലൂ​ടെ സ​ന്പാ​ദി​ക്കു​ന്ന​തി​നു പു​റ​മെ ഈ ​കോ​വി​ഡ് നാ​ളു​ക​ളി​ൽ ത​ങ്ങ​ളു​ടെ കൃ​ഷി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ൽ ഒ​രു വി​ഹി​തം മാ​താ​പി​താ​ക്ക​ൾ​ക്കും ന​ൽ​ക​ണം.
ജൈ​വ​കൃ​ഷി രീ​തി​യാ​ണ് ഇ​വ​ർ പ്ര​യോ​ഗി​ക്കു​ന്ന​ത്. ചാ​ണ​കം -വേ​പ്പി​ൻ പി​ണ്ണാ​ക്ക്, ക​ട​ല പി​ണ്ണാ​ക്ക് എ​ന്നി​വ ചേ​ർ​ത്ത മി​ശ്രി​ത​മാ​ണ് വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ന​ന​ക്കു​ന്ന​തി​ന് സ്പിം​ഗ്ള​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​ട​മ​ഴ ല​ഭി​ച്ച​തി​നാ​ൽ ഇ​പ്പോ​ൾ ന​ന​യ്ക്കു​ന്നി​ല്ല. കൃ​ഷി വ​രു​മാ​ന മാ​ർ​ഗ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ പ​ച്ച​ക്ക​റി കൃ​ഷി​യും തു​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണീ കൊച്ചുകർഷക​ർ.