കൽപ്പറ്റ: ഫോട്ടോ-വീഡിയോഗ്രഫി മേഖലയിലെ പ്രതിസന്ധിക്കു അടിയന്തരപരിഹാരം ആവശ്യപ്പെട്ട് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാർക്കും നിവേദനം നൽകി.
പ്രളയവും അതിനുശേഷം ഉണ്ടായ കോവിഡ് വ്യാപനവും ഫോട്ടോ-വീഡിയോഗ്രഫി മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഫോട്ടോഗ്രഫി-വീഡിയോഗ്രഫി രംഗത്തുള്ളതിൽ ഭൂരിപക്ഷവും വലിയ തുക വായ്പയെടുത്തു സ്വയംതൊഴിൽ എന്ന നിലയിൽ തുടങ്ങിയതാണ് സംരംഭങ്ങൾ. കോവിഡ് രണ്ടാംതരംഗത്തിന്റെ വ്യാപനത്തോടെ വലിയതോതിലുള്ള തൊഴിൽ നഷ്ടമാണ് ഈ മേഖലയിലുള്ളവർക്കുണ്ടായത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മേഖല ആകെ തളർന്നു. ഫോട്ടോ-വീഡിയോഗ്രഫി മേഖലയെ തകർച്ചയിൽനിന്നു കൈപിടിച്ചു കയറ്റാൻ സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണം.
കോവിഡ് വാക്സിനേഷൻ മുൻഗണനാവിഭാഗത്തിൽ ഫോട്ടോഗ്രാഫർമാരെയും വീഡിയോഗ്രാഫർമാരെയും ഉൾപ്പെടുത്തണം. വാടകയിൽ 75 ശതമാനം ഇളവ് ലഭിക്കുന്നതിനു കെട്ടിടം ഉടമകൾക്കു നിർദേശം നൽകണം. വായ്പകൾക്കു മൊറട്ടോറിയം പ്രഖ്യാപിക്കണം.
മോറട്ടോറിയം കാലയളവിൽ പലിശയിളവ് ലഭ്യമാക്കണം. ലോക്ഡൗണ്‍ കാലത്തു പ്രിന്റർ പ്രവർത്തിപ്പിക്കുന്നതിനും മറ്റും ആഴ്ചയിൽ രണ്ടു ദിവസം രാവിലെ 10 മുതൽ ഉച്ചവരെ സ്റ്റുഡിയോകൾ തുറക്കാൻ അനുവദിക്കണം.
സാധുവായ തിരിച്ചറിയിൽ കാർഡുള്ള ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കും തൊഴിൽ ആവശ്യത്തിനുള്ള യാത്രയ്ക്കു അനുമതി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.