ശ്രീകൃഷ്ണപുരം: വിവാഹം ലാളിതമാക്കി മിച്ചം വന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ദന്പതികൾ മാതൃകയായി. കടന്പഴിപ്പുറം വി.ടി.ബി കോളേജ് റോഡിലെ സരയുവിൽ സുരേഷ്- ഉഷ ദന്പതികളുടെ മകൾ ശിൽപയും കോങ്ങാട് ചല്ലിക്കൽ ശ്രീവത്സത്തിൽ കൃഷ്ണദാസും തമ്മിലുള്ള വിവാഹമാണ് ലളിതമാക്കിയത്.മിച്ചം വന്ന 25000 രൂപ വിവാഹവേദി യിൽ വെച്ച് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. ഒറ്റപ്പാലം എംഎൽഎ അഡ്വ.കെ.പ്രേംകുമാർ നവദന്പതികളിൽ നിന്ന് സഹായധനം ഏറ്റു വാങ്ങി.
ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബെഫിയുടെ ശ്രീകൃ ഷ്ണപുരം ഏരിയാ സെക്രട്ടറിയാണ് സുരേഷ്. മണ്ണന്പറ്റ പുന്നാംപറന്പ് ക്ഷേത്രം ഹാളിൽ നടന്ന ചടങ്ങിൽ ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സി.ഹരിദാസൻ പങ്കെടുത്തു.
വിവാഹം ലളിതമാക്കി; മിച്ചം വന്ന തുക ദുരിതാശ്വാസ നിധിയിലേക്ക്
11:50 PM May 24, 2021 | Deepika.com