+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ഹം ലളി​ത​മാ​ക്കി; മിച്ചം വന്ന തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്

ശ്രീ​കൃ​ഷ്ണ​പു​രം:​ വി​വാ​ഹം ലാ​ളി​ത​മാ​ക്കി മി​ച്ചം വ​ന്ന തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി ദ​ന്പ​തി​ക​ൾ മാ​തൃ​ക​യാ​യി. ക​ട​ന്പ​ഴി​പ്പു​റം വി.​ടി.​ബി കോ​ളേ​ജ് റോ​ഡി​ലെ സ​ര​യു​വ
വി​വാ​ഹം ലളി​ത​മാ​ക്കി; മിച്ചം വന്ന തു​ക  ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്
ശ്രീ​കൃ​ഷ്ണ​പു​രം:​ വി​വാ​ഹം ലാ​ളി​ത​മാ​ക്കി മി​ച്ചം വ​ന്ന തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി ദ​ന്പ​തി​ക​ൾ മാ​തൃ​ക​യാ​യി. ക​ട​ന്പ​ഴി​പ്പു​റം വി.​ടി.​ബി കോ​ളേ​ജ് റോ​ഡി​ലെ സ​ര​യു​വി​ൽ സു​രേ​ഷ്- ഉ​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ശി​ൽ​പ​യും കോ​ങ്ങാ​ട് ച​ല്ലി​ക്ക​ൽ ശ്രീ​വ​ത്സ​ത്തി​ൽ കൃ​ഷ്ണ​ദാ​സും ത​മ്മി​ലു​ള്ള വി​വാ​ഹ​മാ​ണ് ലളി​ത​മാ​ക്കി​യ​ത്.​മി​ച്ചം വ​ന്ന 25000 രൂ​പ വി​വാ​ഹ​വേ​ദി യി​ൽ വെ​ച്ച് കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്കി.​ ഒ​റ്റ​പ്പാ​ലം എം​എ​ൽ​എ അ​ഡ്വ.​കെ.​പ്രേം​കു​മാ​ർ ന​വ​ദ​ന്പ​തിക​ളി​ൽ നി​ന്ന് സ​ഹാ​യ​ധ​നം ഏ​റ്റു വാ​ങ്ങി.​
ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ബെ​ഫി​യു​ടെ ശ്രീ​കൃ ഷ്ണ​പു​രം ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​ണ് സു​രേ​ഷ്. മ​ണ്ണ​ന്പ​റ്റ പു​ന്നാം​പ​റ​ന്പ് ക്ഷേ​ത്രം ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർമാ​ൻ സി.​ഹ​രി​ദാ​സ​ൻ പ​ങ്കെ​ടു​ത്തു.