തിരുവനന്തപുരം: കലിതുള്ളിയെത്തിയ തിരമാലകൾ തീരം വിഴുങ്ങി വീടുകളെ തകർത്തെറിഞ്ഞശേഷം വീണ്ടും ആക്രമണം തുടരുന്നു. ശക്തമായ കടലാക്രമണം തുടരുന്ന വെട്ടുകാട് പ്രദേശത്ത് നിരവധി വീടുകളെ കടൽ വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്.സാധാരണ കടലാക്രമണം ഉണ്ടാകാത്ത തീരമാണ് വെട്ടുകാട് പ്രദേശം.
ഇവിടെ മൂന്നു വീടുകൾ പൂർണമായി തകർന്നു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് വീടുകളിലേക്ക് വെള്ളം അടിച്ചു കയറി തുടങ്ങിയത്. പുലർച്ചെയോടെ വീടിന്റെ ഒരു ഭാഗം വീണു. രാവിലെ വീട് പൂർണമായി വീണു. സാറാ ബാബുവിന്റെ 950 ചതുരശ്രയടിയുള്ള വീടാണ് പൂർണമായി കടലെടുത്തത്. മത്സ്യക്കച്ചവടക്കാരനായ ബാബു കൈക്കുഞ്ഞുമായി തൊട്ടടുത്ത വീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.
സണ്ണിയുടെ 700 ചതുരശ്രയടി വിസ്തീർണമുള്ള വീടും പൂർണമായി തകർന്നു. ഹെലൻ സ്റ്റീഫന്റെ വീട് പൂർണമായി തകർന്നിട്ടുണ്ട്.ശക്തമായ കടലേറ്റത്തിൽ ഡസൻ കണക്കിന് വീടുകളുടെ അസ്ഥിവാരം ഇളകുകയും വീടിന്റെ പിൻഭാഗം ഇടിഞ്ഞുവീഴുകയും ചെയ്തു.കടലിനരികിലെ ഒന്നാം നിര വീടുകളെ മുഴുവൻ കടൽ കാർന്നെടുത്തുകഴിഞ്ഞു. തീരത്തെ മണൽതിട്ടകളെ കാർന്നെടുത്ത തിരമാലകൾ വീടുകളുടെ അടിഭാഗം തുരന്നെടുത്തു.
പല വീടുകളും മണൽ ചാക്ക് അടുക്കി കടലേറ്റത്തിൽ നിന്നു രക്ഷിക്കാൻ ശ്രമിക്കുകയാണ്.കർക്കിടകത്തിലാണ് പേമാരിക്കൊപ്പം വൻ കാറ്റും കടലേറ്റവും സാധാരണ എത്തുന്നത്. പക്ഷേ ഇടവപ്പകുതിക്കു മുന്പേ കടലേറ്റം അപ്രതീക്ഷിതമായിരുന്നതായി മത്സ്യതൊഴിലാളികൾ പറഞ്ഞു.30 വർഷത്തിനിടെ ആദ്യമായിട്ടാണ് വെട്ടുകാട് ഇത്രയും വലിയ കടലാക്രമണം ഉണ്ടാകുന്നതെന്ന് വീട് നഷ്ടപ്പെട്ട സ്റ്റീഫൻ പറഞ്ഞു.