കാട്ടാക്കട : മാറനല്ലൂർ പഞ്ചായത്തിൽ കോവിഡ് രോഗികളെ വീട്ടിലെത്തി പരിശോധിക്കുന്ന സംവിധാനം തുടങ്ങി. ഇതുവരെ മുന്നൂറിൽപ്പരം രോഗികളെയാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ കണ്ടല സഹകരണ ആശുപത്രിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കിയത്. പങ്കജകസ്തൂരിയുടെ കെട്ടിടത്തിൽ നൂറ് കിടക്കകളുള്ള ഡൊമിസിലറി കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. 20 പേരോളമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
പ്രാർഥനാ
സമ്മേളനം നടത്തി
തിരുവനന്തപുരം: ഇന്റർ കൾചറൽ എക്യൂമെനിക്കൽ പ്രസ്ഥാനമായ എബൻഡന്റ് ലൈഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഓൺലൈൻ പ്രാർഥനാ സമ്മേളനം കേശവദാസപുരം രക്ഷാപുരി സിഎസ്ഐ ദേവാലയത്തിന്റെ സഹകരണത്തോടെ നടത്തി. ഫാ. കുരിശുമുട്ടം സെൽവരാജിന്റെ അധ്യക്ഷതയിൽ വചന പ്രഘോഷക മെർലിൻ മേരി മാത്യു വചന സന്ദേശം നൽകി. റവ. ഡോ. വിനോദ് വിക്ടർ, ഫാ.ജോൺ അരീക്കൽ, ഫാ. എസ്. ഗ്ലാഡ്സ്റ്റൺ, എബൻഡന്റ് ലൈഫ് ഇന്ത്യ പ്രസിഡന്റ് ഷെവ. ഡോ. കോശി എം. ജോർജ്, ജനറൽ സെക്രട്ടറി എം.ജി. ജെയിംസ്, ഡോ. പ്രീത അലക്സ് തുടങ്ങിയവർ നേതൃത്വം നൽകി.
മാറനല്ലൂരിൽ കോവിഡ് രോഗികളെ വീട്ടിലെത്തി പരിശോധിക്കും
11:43 PM May 24, 2021 | Deepika.com