തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കോവിഡ് സുരക്ഷാ വിലക്ക് ലംഘനം നടത്തിയ 219 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 47 പേർക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 160 പേരിൽ നിന്നുമായി 80,000 രൂപ പിഴ ഈടാക്കി. കൂടാതെ അനാവശ്യ യാത്ര നടത്തിയ 10 വാഹനങ്ങള്‍ക്കെതിരെയും ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാത്ത രണ്ടു കടകള്‍ക്കെതിരെയും ഇന്നലെ നിയമനടപടി സ്വീകരിച്ചു. ശരിയായ രീതിയില്‍ സുരക്ഷാ മുന്‍കരുതല്‍ എടുക്കാത്ത 417 പേര്‍ക്ക് താക്കീത് നല്കി .