മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ ന​ഗ​ര​സ​ഭ കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂം ​സ​ന്ദ​ർ​ശി​ച്ചു

11:43 PM May 24, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം :ന​ഗ​ര​സ​ഭ​യു​ടെ കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂം ​മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ സ​ന്ദ​ർ​ശി​ച്ചു. സ​ന്ദ​ർ​ശ​ന ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ​ർ, സെ​ക്ര​ട്ട​റി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​ർ എ​ന്നി​വ​രു​മാ​യി ന​ഗ​ര​സ​ഭ​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ആ​ശ​യ വി​നി​മ​യം ന​ട​ത്തി. ക​ണ്‍​ട്രോ​ൾ റൂം ​കോ​ൾ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തി​യ മ​ന്ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.
ന​ഗ​ര​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തു.
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് വി​ര​മി​ക്കു​ന്ന​തു വ​രെ ആ​യി​രം രൂ​പ വീ​തം സം​ഭാ​വ​ന ചെ​യ്യാ​ൻ സ​മ്മ​ത​പ​ത്രം ന​ൽ​കി​യ മേ​യ​റു​ടെ ഓ​ഫീ​സി​ലെ ക്ലാ​ർ​ക്ക് ഗി​രീ​ഷ്കു​മാ​റി​നെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.