തിരുവനന്തപുരം :നഗരസഭയുടെ കോവിഡ് കണ്ട്രോൾ റൂം മന്ത്രി എം.വി.ഗോവിന്ദൻ സന്ദർശിച്ചു. സന്ദർശന ത്തോടനുബന്ധിച്ച് മേയർ, സെക്രട്ടറി, സ്ഥിരം സമിതി അധ്യക്ഷൻമാർ എന്നിവരുമായി നഗരസഭയുടെ കോവിഡ് പ്രതിരോധം ഉൾപ്പെടെയുളള പ്രവർത്തനങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തി. കണ്ട്രോൾ റൂം കോൾ സെന്റർ പ്രവർത്തനങ്ങളും മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനങ്ങളും വിലയിരുത്തിയ മന്ത്രി പ്രവർത്തനങ്ങൾ വിപുല പ്പെടുത്താൻ ആവശ്യമായ നിർദേശങ്ങൾ നൽകി.
നഗരസഭയുടെ പ്രവർത്തന ങ്ങൾക്ക് സർക്കാരിന്റെ എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വിരമിക്കുന്നതു വരെ ആയിരം രൂപ വീതം സംഭാവന ചെയ്യാൻ സമ്മതപത്രം നൽകിയ മേയറുടെ ഓഫീസിലെ ക്ലാർക്ക് ഗിരീഷ്കുമാറിനെ മന്ത്രി അഭിനന്ദിച്ചു.