കഴക്കൂട്ടം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ തിങ്കള്‍കരിക്കകം മാർത്താണ്ഡംകര ഏഴംകുളം അദ്വൈതം വീട്ടിൽ ബിജു (46)നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 21 നാണ് പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നതെങ്കിലും ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നില്ല.
ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് അടുത്തിടെയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കഴക്കൂട്ടം എസ്എച്ച്ഒ ബിജുവിന്റെ നേതൃത്വത്തില്‍ എസ് ഐ വിപിന്‍കുമാര്‍, എസ്സിപിഒ ബൈജു, സിപിഒമാരായ സജാദ്, അന്‍സില്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പീഡനശ്രമം: ഒരാൾ അറസ്റ്റിൽ
11:43 PM May 24, 2021 | Deepika.com