കാ​ട്ടാ​ക്ക​ട​യി​ൽ ര​ണ്ടാ​ഴ്ച കൂ​ടി ക​ർ​ശ​ന നി​യ​ന്ത്ര​ണം

11:43 PM May 24, 2021 | Deepika.com
കാ​ട്ടാ​ക്ക​ട: കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​തി​നാ​ൽ കാ​ട്ടാ​ക്ക​ട​യി​ൽ ര​ണ്ടാ​ഴ്ച കൂ​ടി ക​ർ​ശ​ന നി​യ​ന്ത്ര​ണം തു​ട​രാ​ൻ സ​ർ​വ​ക​ക്ഷി​യോ​ഗം തീ​രു​മാ​നി​ച്ചു. കാ​ട്ടാ​ക്ക​ട​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. ഇ​ന്ന് മു​ത​ൽ ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ എ​ട്ട് മു​ത​ൽ 11വ​രെ മാ​ത്രം പ്ര​വ​ർ​ത്തി​ക്കും.
ഇ​റ​ച്ചി​ക്ക​ട​ക​ൾ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 11വ​രെ​യും പ്ര​വ​ർ​ത്തി​ക്കാം. വ​ർ​ക്ക് ഷോ​പ്പു​ക​ൾ, സ്പെ​യ​ർ പാ​ർ​ട്സ് ക​ട​ക​ൾ എ​ന്നി​വ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ നാ​ലു​വ​രെ​യും പ്ലം​ബിം​ഗ് ഇ​ല​ക്ടി​ക് ക​ട​ക​ൾ തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും തു​റ​ക്കും. പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​റോ​ഡു​ക​ൾ തു​റ​ക്കി​ല്ല.
ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​തെ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ ആ​കെ 278 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.