+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ഡ​യാ​ലി​സി​സ് നി​ഷേ​ധി​ക്കു​ന്ന​താ​യി പ​രാ​തി

നെ​യ്യാ​റ്റി​ൻ​ക​ര: കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് നി​ഷേ​ധി​ച്ച് മ​ട​ക്കി അ​യ​യ്ക്കു​ന്ന​താ​യി പ​രാ​തി. നെ​യ്യാ
കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ഡ​യാ​ലി​സി​സ്  നി​ഷേ​ധി​ക്കു​ന്ന​താ​യി പ​രാ​തി
നെ​യ്യാ​റ്റി​ൻ​ക​ര: കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് നി​ഷേ​ധി​ച്ച് മ​ട​ക്കി അ​യ​യ്ക്കു​ന്ന​താ​യി പ​രാ​തി.
നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ ഇ​തു സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി. അ​ടി​യ​ന്ത​ര​മാ​യി ഡ​യാ​ലി​സി​സ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് സി​ടി സ്കാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലോ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലോ മ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലോ എ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന​തി​ലൂ​ടെ സാ​ധാ​ര​ണ ജ​ന​വി​ഭാ​ഗ​ത്തി​ന് ല​ഭ്യ​മാ​കേ​ണ്ട സ​ർ​ക്കാ​രി​ന്‍റെ സു​ര​ക്ഷി​ത​ത്വം ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ക​യാ​ണ്.
ഈ ​വി​ഷ​യ​ത്തി​ന്‍റെ അ​ടി​യ​നന്തര പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് ന​ട​പ​ടി​ക​ൾ ഉ​ട​ൻ കൈ​ക്കൊ​ള്ള​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി​ക്കും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ പ​രാ​തി ന​ല്‍‍​കി.