നേമം : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നാശനഷ്ടം സംഭവിച്ച മാങ്കിളിക്കരി, പണ്ടാരക്കരി, കാഞ്ഞിരത്തടി,പുഞ്ചക്കരി തുടങ്ങിയ പാടശേഖരങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. പള്ളിച്ചൽ തോടിന്റെ ഇരുകരകളും ഇടിഞ്ഞതും വെള്ള കെട്ടിന് കാരണമായെന്ന് കർഷകർ പറഞ്ഞു.
വെള്ളപൊക്കത്തിന് പരിഹാരം കാണാനും ന്യായമായ നഷ്ടപരിഹാരം നൽകാനും സർക്കാർ തയാറാകണമെന്ന് അഡ്വ.എസ്.സുരേഷ് ആവശ്യപ്പെട്ടു.
കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയലക്ഷ്മി, വി. ലതാകുമാരി , പഞ്ചായത്ത് അംഗങ്ങളായ സുമോദ്.ശിവപ്രസാദ്, ബിജു എന്നിവർ കൃഷിനാശമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു.
കൃഷിനാശം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സന്ദർശനം നടത്തി
11:41 PM May 24, 2021 | Deepika.com