കോ​വി​ഡ് ഹെ​ൽ​പ് ഡ​സ്ക്കി​ലേ​​ക്ക് സം​ഭാ​വ​ന ന​ൽ​കി

11:41 PM May 24, 2021 | Deepika.com
പോ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ർ​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ലം കോ​വി​ഡ് ഹെ​ൽ​പ് ഡ​സ്കി​ലേ​യ്ക്ക് ക​വ​ടി​യാ​ർ മ​ഹാ​രാ​ജ ഗാ​ർ​ഡ​ൻ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ മു​പ്പ​തി​നാ​യി​രം രൂ​പ​യു​ടെ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും സു​ര​ക്ഷാ സാ​മ​ഗ്രി​ക​ളും വാ​ങ്ങി ന​ൽ​കി. നെ​ബു​ലൈ​സ​ർ, ഡി​ജി​റ്റ​ൽ തെ​ർ​മോ​മീ​റ്റ​ർ, ബി​പി​അ​പ്പാ​ര​റ്റ​സ് തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളും പി​പി​ഇ കി​റ്റ്, മാ​സ്ക്ക്, ഗ്ലൗ​സ്, സ​ർ​ഫ​സ് സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ സു​ര​ക്ഷാ സാ​മ​ഗ്രി​ക​ളു​മാ​ണ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മോ​ഹ​ൻ​ദാ​സ് സെ​ക്ര​ട്ട​റി പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ, ട്ര​ഷ​റ​ർ വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ വി.​കെ. പ്ര​ശാ​ന്തി​ന് എം​എ​ൽ​എ​യ്ക്ക് കൈ​മാ​റി.

പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി

വെ​ഞ്ഞാ​റ​മൂ​ട്: കോ​വി​ഡ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ക​രു​ത​ലും ആ​ശ്വാ​സ​വു​മാ​യി എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ.
കി​ളി​മാ​നൂ​ർ രാ​ജാ​ ര​വിവ​ർ​മ ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ള​യ്ക്ക​ല​ത്തു​കാ​വ് പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി ന​ൽ‌​കി. പി​പി​ഇ കി​റ്റു​ക​ൾ, പ​ൾ​സ്‌​ഒാ​ക്സി മീ​റ്റ​റു​ക​ൾ,ഗു​ളി​ക​ക​ൾ,ഹാ​ൻ​ഡ് വാ​ഷ്,സാ​നി​റ്റൈ​സ​ർ, സ​ർ​ജി​ക്ക​ൽ മാ​സ്ക്കു​ക​ൾ,ഗ്ലൗ​സു​ക​ൾ,ലോ​ഷ​നു​ക​ൾ എ​ന്നി​വ എ​ൻ​സി​സി ഓ​ഫീ​സ​ർ വി​ഷ്ണു ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ഡോ. ​സു​ധീ​റി​നു കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. മ​നോ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബ​ൻ​ഷ ബ​ഷീ​ർ ,വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഗി​രി​ജ , സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ജ​യ​കാ​ന്ത് , മെ​മ്പ​ർ​മാ​രാ​യ പോ​ങ്ങാ​നാ​ട് രാ​ധാ​കൃ​ഷ്ണ​ൻ, ഗീ​ത കു​മാ​രി, സു​മ , ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ , ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.