പോരൂർക്കട: വട്ടിയൂർക്കാവ് നിയോജക മണ്ഡലം കോവിഡ് ഹെൽപ് ഡസ്കിലേയ്ക്ക് കവടിയാർ മഹാരാജ ഗാർഡൻ റസിഡൻസ് അസോസിയേഷൻ മുപ്പതിനായിരം രൂപയുടെ മെഡിക്കൽ ഉപകരണങ്ങളും സുരക്ഷാ സാമഗ്രികളും വാങ്ങി നൽകി. നെബുലൈസർ, ഡിജിറ്റൽ തെർമോമീറ്റർ, ബിപിഅപ്പാരറ്റസ് തുടങ്ങിയ ഉപകരണങ്ങളും പിപിഇ കിറ്റ്, മാസ്ക്ക്, ഗ്ലൗസ്, സർഫസ് സാനിറ്റൈസർ തുടങ്ങിയ സുരക്ഷാ സാമഗ്രികളുമാണ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മോഹൻദാസ് സെക്രട്ടറി പരമേശ്വരൻ നായർ, ട്രഷറർ വിനോദ് കുമാർ എന്നിവർ വി.കെ. പ്രശാന്തിന് എംഎൽഎയ്ക്ക് കൈമാറി.
പ്രതിരോധ ഉപകരണങ്ങൾ കൈമാറി
വെഞ്ഞാറമൂട്: കോവിഡ് ദുരിതം അനുഭവിക്കുന്നവർക്ക് കരുതലും ആശ്വാസവുമായി എൻസിസി കേഡറ്റുകൾ.
കിളിമാനൂർ രാജാ രവിവർമ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിൽ മുളയ്ക്കലത്തുകാവ് പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങി നൽകി. പിപിഇ കിറ്റുകൾ, പൾസ്ഒാക്സി മീറ്ററുകൾ,ഗുളികകൾ,ഹാൻഡ് വാഷ്,സാനിറ്റൈസർ, സർജിക്കൽ മാസ്ക്കുകൾ,ഗ്ലൗസുകൾ,ലോഷനുകൾ എന്നിവ എൻസിസി ഓഫീസർ വിഷ്ണു ഹെൽത്ത് സെന്ററിലെ ഡോ. സുധീറിനു കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബൻഷ ബഷീർ ,വൈസ് പ്രസിഡന്റ് കെ. ഗിരിജ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ജയകാന്ത് , മെമ്പർമാരായ പോങ്ങാനാട് രാധാകൃഷ്ണൻ, ഗീത കുമാരി, സുമ , ഹെൽത്ത് ഇൻസ്പെക്ടർ , ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.