നെടുമങ്ങാട് : അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം , എച്ച്എസ് വിഭാഗം എസ്പിസി കേഡറ്റുകൾ അരുവിക്കര പഞ്ചായത്തിന് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി. പ്രതിരോധ സാമഗ്രികൾ ജി. സ്റ്റീഫൻ എംഎൽഎ പഞ്ചായത്തിനു കൈമാറി.സ്കൂൾ മാനേജ് കമ്മിറ്റി ചെയർമാൻ എസ്. മണികണ്ഠൻ അധ്യക്ഷത വഹിച്ചചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു , വൈസ് പ്രസിഡന്റ് മറിയക്കുട്ടി , കരകൗശല കോർപറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.ആർ. ഹരിലാൽ , വി. വിജയൻ നായർ , ചെയർപേസ്ൺ അൽഫിയ, സുകുമാരൻ , സുബ്രമണ്യൻ, എസ്പിസി സിപിഒ ഷജീർ ,വാർഡ് അംഗം ഗീതാ ഹരികുമാർ എന്നിവർ പങ്കെടുത്തു.