ലോ​ക്ഡൗ​ണി​ലും ക​ർ​മനി​ര​ത​രാ​യി കെ​എ​സ്ആ​ര്‍​ടി​സി മെ​ക്കാ​നി​ക്ക​ല്‍ ജീ​വ​ന​ക്കാ​ർ

11:41 PM May 24, 2021 | Deepika.com
നെ​യ്യാ​റ്റി​ൻ​ക​ര: ലോ​ക്ഡൗ​ണ്‍ ദി​ന​ങ്ങ​ളി​ലും ഡി​പ്പോ​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന് ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന തി​ര​ക്കി​ലാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ പ​ത്തോ​ളം മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ർ. ഡി​പ്പോ​ക്ക് പ​ത്ത് കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന മെ​ക്കാ​നി​ക്കു​ക​ളാ​ണ് ദി​വ​സ​വും രാ​വി​ലെ എ​ത്തി ഡി​പ്പോ ശു​ചീ​ക​ര​ണം, ന​വീ​ക​ര​ണം, ഉ​ദ്യാ​ന​വ​ത്ക​ര​ണം മു​ത​ലാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്.
ട്രേ​ഡ് യൂ​ണി​യ​ൻ ഭേ​ദ​മ​ന്യേ​യാ​ണ് ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്ന​തും ശ്ര​ദ്ധേ​യം. ഡി​പ്പോ എ​ൻ​ജി​നി​യ​ർ സ​ലിം കു​മാ​ർ മു​ന്നോ​ട്ട് വ​ച്ച ആ​ശ​യം ജീ​വ​ന​ക്കാ​ർ പൂ​ർ​ണ മ​ന​സോ​ടെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യു​ടെ ഗാരേ​ജി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഭീ​ഷ​ണി​യാ​യി നി​ല നി​ന്ന എ​ട്ടോ​ളം വ​ൻ​മ​ര​ങ്ങ​ളു​ടെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ശി​ഖ​ര​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ വെ​ട്ടി​മാ​റ്റി. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യു​ള്ള ബ​സു​ക​ളി​ലും ഡി​പ്പോ പ​രി​സ​ര​ത്തും ഓ​ഫീ​സി​ലും എ​ല്ലാ ദി​വ​സ​വും അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി വ​രു​ന്ന​തും ഈ ​ജീ​വ​ന​ക്കാ​രാ​ണ്. ഡി​പ്പോ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും ചെ​യ്യു​ന്നു.
ഗാരേ​ജി​ലെ ത​രി​ശു​ഭൂ​മി​യി​ൽ വാ​ഴ കൃ​ഷി​ക്കു പു​റ​മേ ക​ഴി​ഞ്ഞ ലോ​ക്ഡൗ​ൺ കാ​ല​ത്ത് മെ​ക്കാ​നി​ക്കു​ക​ൾ ചേ​ർ​ന്ന് ന​ട്ടു​പി​ടി​പ്പി​ച്ച ചെ​ടി​ക​ൾ ഗാ​രേ​ജി​ൽ പൂ​ത്തു നി​ൽ​ക്കു​ന്ന കാ​ഴ്ച​യും ഏ​റെ ആ​ന​ന്ദ​ദാ​യ​ക​മാ​ണ്.
ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​ല​ഞ്ഞു തി​രി​യു​ന്ന നാ​യ​ക​ൾ​ക്ക് ബി​സ്ക്ക​റ്റും പാ​ലും ഉ​ൾ​പ്പെ​ടെ ന​ല്‍​കാ​നും ഈ ​സു​മ​ന​സു​ക​ള്‍ ശ്ര​ദ്ധി​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് ഒ​രു ചാ​ക്ക് അ​രി ന​ൽ​കാ​നും അ​വ​ർ ത​യാ​റാ​യി.
പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​സ്.​ബി​ജു, ജി.​ജി​ജോ, ബി​യാ​ർ മു​ര​ളി, സ​ജീ​വ്, ബൈ​ജു, പ്ര​ശാ​ന്ത്, വി​നോ​ദ്, രാ​ജേ​ഷ്, സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.