കൈ​ത്താ​ങ്ങാ​യി കോ​വി​ഡ് പ്ര​തി​രോ​ധ സ​ന്ന​ദ്ധ സേ​ന

11:41 PM May 24, 2021 | Deepika.com
നെ​യ്യാ​റ്റി​ൻ​ക​ര : നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​വു​ക​യാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ സ​ന്ന​ദ്ധ സേ​ന.
മു​ന്നൂ​റോ​ളം പേ​രാ​ണ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​യാ​റാ​യി മു​ന്നോ​ട്ട് വ​ന്ന​ത്. ദി​വ​സ​വും 10 പേ​ര്‍ ഇ​പ്പോ​ൾ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സ​ഹാ​യി​ക്കു​ന്നു​ണ്ട്.
ര​ണ്ട് ഷി​ഫ്റ്റാ​യാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം. ആ​ഹാ​ര​വും മ​രു​ന്നും വാ​ർ​ഡി​ലെ​ത്തി​ക്കു​ക, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സ​ഹാ​യി​ക്കു​ക, രോ​ഗി​ക​ൾ​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ല്‍​കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ചെ​യ്യു​ന്ന​ത്.

ശക്തമായ മ​ഴ​യി​ല്‍ വീട് ത​ക​ര്‍​ന്നു

വെ​ള്ള​റ​ട: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ട് ത​ക​ർ​ന്നു വീ​ണു. അ​പ​ക​ട സ​മ​യ​ത്ത് വീ​ട്ടു​കാ​ർ വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല.
കൂ​താ​ളി ക​രി​പ്പു​വാ​ലി തോ​ട്ടി​ന്‍​ക​ര വീ​ട്ടി​ല്‍ ഉ​ഷാ​റാ​ണി​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. ശ​ക്ത​മാ​യ മ​ഴ​യെ​തു​ട​ര്‍​ന്ന് മ​ണ്‍​ചു​മ​ര് കു​തി​ര്‍​ന്ന​തോ​ടെ വീ​ട് ത​ക​രു​ക​യാ​യി​രു​ന്നു. വെ​ള്ള​റ​ട വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ കെ. ​ര​ജി​കു​മാ​ര്‍ സ്ഥ​ല​ത്തെ​ത്തി വീ​ട്ടു​കാ​രെ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചു.