കിളിമാനൂർ: സിപിഐ പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയകുന്നുമ്മേൽ പഞ്ചായത്തു പ്രദേശത്തെ വീടുകളിൽ പച്ചക്കറികിറ്റുകൾ എത്തിച്ചു നൽകി.
കിറ്റുകളുടെ വിതരണോദ്ഘാടനം തട്ടത്തുമല ലക്ഷം വീട്ടിൽ സിപിഐ ദേശീയ കൗൺസിൽ അംഗം മുൻ എംഎൽഎ എൻ.രാജൻ നിർവഹിച്ചു.കുന്നുമ്മേൽ വട്ടവിള കോളനിയിൽ കിളിമാനൂർ മണ്ഡലം സെക്രട്ടറി എ.എം. റാഫി, ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി, കെ.ജി.ശ്രീകുമാർ, ബി.എസ്.റജി,ടി.എം ഉദയകുമാർ, നെല്ലിക്കാട് ബ്രാഞ്ച് സെക്രട്ടറി റഹീം നെല്ലിക്കാട്, തട്ടത്തുമല ബ്രാഞ്ച് സെക്രട്ടറി സജി ചെക്കോടൻ, ജി.ബാബു കുട്ടൻ. കുന്നുമ്മേൽ ബ്രാഞ്ച് സെക്രട്ടറി എൽ.ആർ.അരുൺരാജ് ,ബ്ലോക്ക് മെമ്പർ എ.ഷീല,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ദീപ, പഞ്ചായത്ത് മെമ്പർ രതി പ്രസാദ്, എസ്.ഡൈന. സുമിത്ത് എന്നിവർ വിവിധ പ്രദേശങ്ങളിൽ പങ്കെടുത്തു.
പച്ചക്കറികിറ്റുകൾ വിതരണം ചെയ്തു
11:41 PM May 24, 2021 | Deepika.com