പനച്ചിക്കാട്: ലോക്ഡൗണ്‍ കാലത്തു ഹരിതകർമസേനയ്ക്കു പനച്ചിക്കാട് പഞ്ചായത്തിന്റെ കരുതൽ. 23 വാർഡുകളിലെ മുഴുവൻ വീടുകളിൽനിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ചു പഞ്ചായത്തിന്റെ എംസിഎഫിൽ എത്തിച്ച് തരംതിരിച്ച് ക്ലീൻ കേരള കന്പനിക്ക് കൈമാറുന്ന ജോലിയാണ് ഹരിത കർമസേന ചെയ്യുന്നത്.
ലോക്ഡൗണിനു തലേദിവസം വരെ ജോലി ചെയ്ത ഇവർക്കു ലഭിക്കുന്നത് തുച്ഛമായ വേതനമാണ്. 26 ഹരിത കർമസേനംഗങ്ങൾക്കും പഞ്ചായത്ത് ഭരണസമിതി ഭക്ഷ്യധാന്യക്കിറ്റുകൾ നൽകി. 500 രൂപ വില വരുന്ന കിറ്റുകളാണ് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ഉദ്ഘാടനം നിർവഹിച്ചു.