കുട്ടനാട്: നെല്ല് കൊടുത്തു രണ്ടു മാസം കഴിഞ്ഞിട്ടും പണം കിട്ടാതെ കുട്ടനാടൻ കർഷകർ വലയുന്നു. വായ്പയെടുത്തും കടം വാങ്ങിയുമാണു മിക്ക കർഷകരും കൃഷിയിറക്കിയത്. ആറ് മാസം കാലാവധിയുള്ള കാർഷിക വായ്പകൾ നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചടയ്ക്കാനായില്ലെങ്കിൽ ആനുകൂല്യം നഷ്ടപ്പെട്ട് ഉയർന്ന പലിശ ഒടുക്കേണ്ട ഗതികേടിലാകും കർഷകർ.
സംഭരണത്തിന്റെ അവസാന ഘട്ടത്തിൽ മില്ലുകാർ കർഷകരുമായി വിലപേശൽ നടത്തി ഒരു ക്വിന്റൽ നെല്ലിന് 20 കിലോ വരെ കിഴിവ് ആവശ്യപ്പെടുകയും, 10 കിലോ വരെ കിഴിവ് വാങ്ങുകയും ചെയ്തു. നെല്ലു കൊടുത്ത് കടം വീട്ടാനുള്ള വ്യഗ്രതയിൽ പല കർഷകർക്കും മില്ലുകാരുടെ സമ്മർദത്തിനു വഴങ്ങേണ്ടിവരികയായിരുന്നു. സപ്ലൈകോ നെല്ലു സംഭരണം തുടങ്ങിയ 2005-2006 മുതൽ ഇത്രമാത്രം കർഷകർ ചൂഷണം ചെയ്യപ്പെട്ട മറ്റൊരു കാലം ഉണ്ടായിട്ടില്ല. സംഭരണ ശേഷിയുടെ പരമാവധി സംഭരിച്ചെന്നും ഇനി വേണ്ടെന്നും പറഞ്ഞു കർഷകരെ കടുത്ത സമ്മർദത്തിലാക്കിയാണ് മില്ലുകാർ കൂടുതൽ കിഴിവ് നേടിയെടുത്തത്. എന്നാൽ, കുട്ടനാട്ടിൽ ഇക്കുറി ഉത്പാദനത്തിൽ 15 ശതമാനത്തിടുത്ത് കുറവുണ്ടായി എന്നതാണ് വസ്തുത. ഇക്കാര്യം മറച്ചുവച്ചാണ് മില്ലുടമകൾ സമ്മർദ തന്ത്രം പ്രയോഗിച്ചത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ ചുമതല ഏൽക്കുന്നതുവരെയുള്ള സമയം മില്ലുടമകളും ഉദ്യോഗസ്ഥരും കർഷകരെ ചൂഷണം ചെയ്യാൻ ഉപയോഗിക്കുകയായിരുന്നുവെന്നു കർഷകർ ആരോപിച്ചു.
പാലക്കാട്ട് കർഷകർ കൊടുത്ത നെല്ലിന് ഇതുവരെ പിആർഎസ് പോലും കൊടുത്തിട്ടില്ല. എന്നാൽ, ലോക്ഡൗൺ മൂലം പാഡി മാർക്കറ്റിംഗ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ കുറവും ബാങ്കുകൾ പ്രവൃത്തി സമയം പരിമിതപ്പെടുത്തിയതും പ്രശ്നമായെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.