മാമ്മൂട്: കോവിഡ് ദുരിതബാധിതരെ സഹായിക്കുന്നതിനായി മാടപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സമൂഹഅടുക്കളയിലേക്കു കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ മാടപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ആവശ്യമായ ഭക്ഷ്യ, ധാന്യങ്ങൾ വിതരണം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് പി.കെ. മായിൻകുട്ടി, സെക്രട്ടറി എൻ.ബി. ഷാലിവാഹനൻ, ട്രഷറർ ടി.എൻ. രാജേന്ദ്രബാബു, എം.എ. ദേവസ്യ മുളവന എന്നിവർ ചേർന്നു പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പനു സാധനങ്ങൾ കൈമാറി. വൈസ് പ്രസിഡന്റ് ആൻസി ജോസഫ്, സെക്രട്ടറി സഹീർ, സിഡിഎസ് ചെയർപേഴ്സണ് വിജയമ്മ തുടങ്ങിയവർ പങ്കെടുത്തു.
സമൂഹ അടുക്കളയിലേക്കു പെൻഷനേഴ്സ് യൂണിയൻ ഭക്ഷ്യധാന്യങ്ങൾ കൈമാറി
11:37 PM May 24, 2021 | Deepika.com