തുരുത്തി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ തുരുത്തി കുന്നേൽപീടികയിൽ 24മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി. ഇതിന്റെ ഭാഗമായുള്ള ആംബുലൻസ് സർവീസ് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം നിർവഹിച്ചു. റ്റിറ്റോ തോമസ് പതിയിൽ അധ്യക്ഷത വഹിച്ചു.
ഭക്ഷ്യധാന്യ കിറ്റുകൾ പഞ്ചായത്തംഗങ്ങളായ ഷീലാ തോമസ്, ജിജി ബൈജു, ശശികുമാർ എന്നിവർ വിതരണം ചെയ്തു. മാത്തുക്കുട്ടി പ്ലാത്താനം, ബിജു പുല്ലുകാട്ട്, ജോമോൻ കുളങ്ങര, അപ്പു എസ്. ആലുങ്കൽ, റിജു ഇബ്രാഹിം, രഞ്ജിത്ത് അറയ്ക്കൽ, ജോസ് കെ. സാജൻ, ബൈജു, മാത്യു, ലിജോ അറവാക്കൽ, കെവിൻ, ജിനു ആന്റണി എന്നിവർ പ്രസംഗിച്ചു.
തുരുത്തിയിൽ എമർജൻസി ഹെൽപ് ഡെസ്ക് ആരംഭിച്ചു
11:37 PM May 24, 2021 | Deepika.com