കറുകച്ചൽ: കേരള കോണ്‍ഗ്രസ് കറുകച്ചാൽ മണ്ഡലം കമ്മിറ്റിയുടെയും ഐശ്വര്യ റെസിഡൻസ് അസോസിയേഷന്റെയും കൂത്രപ്പള്ളി വാർഡ് സമിതിയുടെയും നേതൃത്വത്തിൽ കറുകച്ചാൽ പഞ്ചായത്തിൽ സാന്പത്തിക മായി ബുദ്ധിമുട്ടനുഭവിക്കുന്ന മുന്നൂറ് കുടുംബങ്ങൾക്കു 11 ഇന ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു.
കിഴുവാറ്റ്, തെങ്ങോലി, പച്ചിലമാക്കൽ, കൂത്രപ്പള്ളി, പന്തമാക്കൽ, വട്ടമല എന്നീ പ്രദേശങ്ങളിൽ പൂർണമായും സഹായം എത്തിച്ചതായി ഭാരവാഹികൾ പറഞ്ഞു. കേരള കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് മെംബറുമായ രാജൻ തോമസ് തട്ടാരടി വിതരണോദ്ഘാടനം നടത്തി.
കറുകച്ചാൽ കെടിയുസി യൂണിറ്റ് അംഗങ്ങൾക്ക് മണ്ഡലം പ്രസിഡന്റ് സി.ടി. തോമസ് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ.ജെ. തോമസ്, വാർഡ് സമിതി കണ്‍വീനർ റിട്ട. കേണൽ. ഫ്രാൻസിസ് വള്ളികുളങ്ങര, റിട്ട. കേണൽ ഷീല കാട്ടടി, അലക്സാണ്ടർ നിരയത്ത, ജോസ് കൊല്ലശേരി, ടോമിച്ചൻ നടുവിലെപറന്പിൽ, സണ്ണി ചെറ്റക്കാട്ട്, ജെയ്സണ്‍ തട്ടാരടി, സിബി മുത്തുമരത്തിൽ എന്നിവർ നേതൃത്വം നൽകി.