ചാ​​ല​​ച്ചി​​റ-​​ക​​ല്ലു​​ക​​ട​​വ് തോ​​ടി​​ന്‍റെ സം​​ര​​ക്ഷ​​ണ​​ഭി​​ത്തി ഇ​​ടി​​യു​​ന്നു

11:37 PM May 24, 2021 | Deepika.com
ഇ​​ത്തി​​ത്താ​​നം: ചാ​​ല​​ച്ചി​​റ- ക​​ല്ലു​​ക​​ട​​വ് തോ​​ടി​​ന്‍റെ വ​​ശ​​ങ്ങ​​ൾ ഇ​​ടി​​യു​​ന്ന​​തി​​ന് അ​​ടി​​യ​​ന്ത​​ര പ​​രി​​ഹാ​​രം കാ​​ണ​​ണ​​മെ​​ന്ന് കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്ത് ഭരണസ​​മി​​തി മൈ​​ന​​​ർ ഇ​​റി​​ഗേ​​ഷ​​ൻ വ​​കു​​പ്പി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​ജാ​​ത സു​​ശീ​​ല​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കാ​​രി​​ക​​ൾ സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ചു.
ഇ​​തു​​സം​​ബ​​ന്ധി​​ച്ച് മൈ​​ന​​ർ ഇ​​റി​​ഗേ​​ഷ​​ൻ കോ​​ട്ട​​യം ഡി​​വി​​ഷ​​ൻ എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​യ​​ർ​​ക്ക് നി​​വേ​​ദ​​നം ന​​ൽ​​കി​​യ​​താ​​യും ജോ​​ബ് മൈ​​ക്കി​ൾ എം​​എ​​ൽ​​എ​​യു​​മാ​​യി ആ​​ലോ​​ചി​​ച്ചു തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ​​റ​​ഞ്ഞു.
ചാ​​ല​​ച്ചി​​റ-​​ക​​ല്ലു​​ക​​ട​​വ് -കോ​​യി​​പ്പു​​റം ജം​​ഗ്ഷ​​ൻ റോ​​ഡി​​ന്‍റെ പു​​ന​​ർ​​നി​​ർ​​മാ​​ണ​​ത്തി​​നാ​​യി ഹാ​​ർ​​ബ​​ർ എ​​ൻ​​ജി​​നി​യ​​റിം​​ഗ് വ​​കു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്നും അ​​ടി​​യ​​ന്ത​ര​​മാ​​യി റോ​​ഡ് പു​​ന​​ർ​​നി​​ർ​​മി​​ക്കു​​മെ​​ന്നും പ്ര​​സി​​ഡ​ന്‍റ് അ​​റി​​യി​​ച്ചു. പ​​ഞ്ചാ​​യ​​ത്തം​​ഗം ബി​​ജു എ​​സ്.​ മേ​​നോ​​ൻ, ടി.​​വി.​ ഷൈ​​ൻ മോ​​ൻ, അ​​ജി​​മോ​​ൻ പി.​​ബി. എ​​ന്നി​​വ​​രും പ്ര​​സി​​ഡ​​ന്‍റി​​നൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.