ഇത്തിത്താനം: ചാലച്ചിറ- കല്ലുകടവ് തോടിന്റെ വശങ്ങൾ ഇടിയുന്നതിന് അടിയന്തര പരിഹാരം കാണണമെന്ന് കുറിച്ചി പഞ്ചായത്ത് ഭരണസമിതി മൈനർ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികാരികൾ സ്ഥലം സന്ദർശിച്ചു.
ഇതുസംബന്ധിച്ച് മൈനർ ഇറിഗേഷൻ കോട്ടയം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിവേദനം നൽകിയതായും ജോബ് മൈക്കിൾ എംഎൽഎയുമായി ആലോചിച്ചു തുടർനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ചാലച്ചിറ-കല്ലുകടവ് -കോയിപ്പുറം ജംഗ്ഷൻ റോഡിന്റെ പുനർനിർമാണത്തിനായി ഹാർബർ എൻജിനിയറിംഗ് വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അടിയന്തരമായി റോഡ് പുനർനിർമിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്തംഗം ബിജു എസ്. മേനോൻ, ടി.വി. ഷൈൻ മോൻ, അജിമോൻ പി.ബി. എന്നിവരും പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.