ചങ്ങനാശേരി: വഴിവിളക്കുകൾ തെളിയിക്കുന്ന സംസ്ഥാന സർക്കാരിന്റെ ‘നിലാവ്’ പദ്ധതിക്കു ചങ്ങനാശേരിയിൽ തുടക്കമായി. ഇനി നഗരസഭയിലെ 37 വാർഡുകളിലും എൽഇഡി വിളക്കുകൾ തെളിയും. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭയുടെ ഒന്നാം വാർഡിലെ പാലാത്ര കോളനിയിൽ നഗരസഭാ ചെയർപേഴ്സണ്‍ സന്ധ്യ മനോജ് നിർവഹിച്ചു. നിലാവ് പദ്ധതിപ്രകാരം 1500 എൽഇഡി വിളക്കുകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. കെഎസ്ഇബിയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
2019-20 വർഷത്തെ പദ്ധതി നഗരസഭാ പ്രകാരം 3700 സിഎഫ് ബൾബുകൾ മാറ്റി അത്രയും എൽഇഡി ബൾബുകൾ സ്ഥാപിച്ചിരുന്നു. നഗരത്തിൽ ആറായിരത്തോളം പോസ്റ്റുകളാണുള്ളത്.
വൈസ് ചെയർമാൻ ബെന്നി ജോസഫ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ എൽസമ്മ ജോബ്, ബീന ജോബി, കുഞ്ഞുമോൾ സാബു കൗണ്‍സിൽ അംഗങ്ങളായ സ്മിത സുനിൽ, റെജി കേളമ്മാട്ട്, സന്തോഷ് ആന്റണി മുനിസിപ്പൽ സെക്രട്ടറി ഷിബു വി.പി. എന്നിവർ പങ്കെടുത്തു.
‘ചങ്ങനാശേരിയിൽ നിലാവ് ഉദിച്ചു’
11:37 PM May 24, 2021 | Deepika.com