വൈക്കം: കാലാവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് സാന്പത്തിക സഹായവും വായ്പകൾക്ക് മോറട്ടോറിയവും സർക്കാർ പ്രഖ്യാപിക്കണമെന്ന് കർഷക കോണ്‍ഗ്രസ് വൈക്കം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി തോമസ് ജെ. മഠത്തിൽ ആവശ്യപ്പെട്ടു.
പലിശരഹിത വായ്പ നല്‍കും
കുറവിലങ്ങാട്: കോവിഡ് പശ്ചാത്തലത്തില്‍ കുറവിലങ്ങാട് സഹകരണബാങ്ക് അംഗങ്ങള്‍ക്ക് 15,000 രൂപവരെ സ്വര്‍ണപ്പണയ വായ്പ മൂന്നു മാസത്തേക്ക് പലിശരഹിതമായി നല്‍കുമെന്ന് പ്രസിഡന്റ് പ്രഫ. പി.ജെ. സിറിയക് പൈനാപ്പിള്ളില്‍ അറിയിച്ചു. ഓഗസ്റ്റ് 31 വരെ ഈ ആനുകൂല്യം നല്‍കും. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ കാലാവധി ആയിട്ടുള്ള വായ്പകള്‍ക്ക് പിഴപ്പലിശ ഒഴിവാക്കി പലിശ റിബേറ്റ് നല്‍കുമെന്നും പ്രസിഡന്റ് അറിയിച്ചു.
കർഷകർക്ക് സഹായവും വായ്പകൾക്ക് മോറട്ടോറിയവും പ്രഖ്യാപിക്കണമെന്ന്
11:26 PM May 24, 2021 | Deepika.com