കോ​​വി​​ഡ് ദു​​രി​​തബാ​​ധി​​ത​​ർ​​ക്ക് ആ​​ശ്വാ​​സ​​മാ​​യി സ​​​ഹൃ​​​ദ​​​യ ‘മ​​​ധു​​​ര​​​ക്ക​​​നി’

11:26 PM May 24, 2021 | Deepika.com
വൈ​​​ക്കം: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളെ​​​ത്തി​​​ച്ച് എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ന വി​​​ഭാ​​​ഗം സ​​​ഹൃ​​​ദ​​​യ.
അ​​​ങ്ക​​​മാ​​​ലി ന​​​ടു​​​വ​​​ട്ടം ഇ​​​ട​​​വ​​​ക​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​​രി​​​ൽ​​​നി​​​ന്നു ശേ​​​ഖ​​​രി​​​ച്ച ആ​​​റു ട​​​ണ്‍ ക​​​പ്പ, ച​​​ക്ക, നേ​​​ന്ത്ര​​​ക്കാ​​​യ​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ ചെ​​​റാ​​​യി, ത​​​ണ്ണീ​​​ർ​​​മു​​​ക്കം, അ​​​ച്ചി​​​ന​​​കം, ഇ​​​ട​​​യാ​​​ഴം പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ സ​​​ഹൃ​​​ദ​​​യ​​​യു​​​ടെ സ​​​ന്ന​​​ദ്ധ സേ​​​വ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ സ​​​ഹൃ​​​ദ​​​യ സ​​​മ​​​രി​​​റ്റ​​​ൻ​​​സ് വ​​​ഴി​​​യാ​​​ണ് എ​​​ത്തി​​​ച്ചു ന​​​ൽ​​​കി​​​യ​​​ത്.
ദു​​​രി​​​ത​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ പ​​​ര​​​സ്പ​​​രം പ​​​ങ്കു വ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ഹൃ​​​ദ​​​യ ആ​​​വി​​​ഷ്ക​​​രി​​​ച്ച ‘മ​​​ധു​​​ര​​​ക്ക​​​നി’ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​തെ​​​ന്നു സ​​​ഹൃ​​​ദ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ് കൊ​​​ളു​​​ത്തു​​​വെ​​​ള്ളി​​​ൽ പ​​​റ​​​ഞ്ഞു. ന​​​ടു​​​വ​​​ട്ടം ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​വ​​​ർ​​​ഗീ​​​സ് മാ​​​ന്പി​​ള്ളി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശേ​​​ഖ​​​രി​​​ച്ച കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​ത്തി​​​ന് ഫാ. ​​​ജോ​​​സ് കൊ​​​ളു​​​ത്തു​​​വെ​​​ള്ളി​​​ൽ, ഫാ. ​​​അ​​​ൻ​​​സി​​​ൽ മ​​​യ്പാ​​​ൻ, നെ​​​ൽ​​​വി​​​ൻ വ​​​ർ​​​ഗീ​​​സ്, മാ​​​ർ​​​ട്ടി​​​ൻ വ​​​ർ​​​ഗീ​​​സ്, ജീ​​​സ് പി. ​​​പോ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.