വൈക്കം: കോവിഡ് വ്യാപനത്തെത്തുടർന്നു ദുരിതമനുഭവിക്കുന്നവർക്കു ഭക്ഷ്യവസ്തുക്കളെത്തിച്ച് എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗം സഹൃദയ.
അങ്കമാലി നടുവട്ടം ഇടവകയിലെ കർഷകരിൽനിന്നു ശേഖരിച്ച ആറു ടണ്‍ കപ്പ, ചക്ക, നേന്ത്രക്കായകൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ചെറായി, തണ്ണീർമുക്കം, അച്ചിനകം, ഇടയാഴം പ്രദേശങ്ങളിൽ സഹൃദയയുടെ സന്നദ്ധ സേവന വിഭാഗമായ സഹൃദയ സമരിറ്റൻസ് വഴിയാണ് എത്തിച്ചു നൽകിയത്.
ദുരിതബാധിത പ്രദേശങ്ങളിലുള്ളവർക്ക് ഭക്ഷ്യവസ്തുക്കൾ പരസ്പരം പങ്കു വയ്ക്കുന്നതിനായി സഹൃദയ ആവിഷ്കരിച്ച ‘മധുരക്കനി’ പദ്ധതിയുടെ ഭാഗമായാണ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതെന്നു സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു. നടുവട്ടം ഇടവക വികാരി ഫാ. വർഗീസ് മാന്പിള്ളിയുടെ നേതൃത്വത്തിൽ ശേഖരിച്ച കാർഷികോത്പന്നങ്ങളുടെ വിതരണത്തിന് ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ. അൻസിൽ മയ്പാൻ, നെൽവിൻ വർഗീസ്, മാർട്ടിൻ വർഗീസ്, ജീസ് പി. പോൾ തുടങ്ങിയവർ നേതൃത്വം നൽകി.