വൈക്കം: കേരള കോണ്‍ഗ്രസ് തലയോലപ്പറന്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ദുരിതബാധിതർക്കു ഭക്ഷണം നൽകുന്നതിനായി സമൂഹ അടുക്കള തുറന്നു. തലയോലപ്പറന്പ് പഞ്ചായത്തിൽ കോവിഡ് ബാധിതർക്കും സന്പർക്കത്തിലേർപ്പെട്ടവർക്കും ഒറ്റപ്പെട്ടു താമസിക്കുന്നവർക്കുമാണ് സമൂഹ അടുക്കളയിൽനിന്ന് ഉച്ചഭക്ഷണം നൽകുന്നത്.
തലയോലപ്പറന്പ് ഉമ്മാംകുന്ന് സെന്റ് തോമസ് കാറ്ററിംഗ് സെന്റർ ഉടമ കുറുപ്പശേരി ജോണ്‍സണും ഭാര്യ ട്രീസയും യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഭക്ഷണം പാകം ചെയ്തു നൽകുന്നത്. ആദ്യദിനമായ ഇന്നലെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലുള്ള 75 പേർക്കു ഭക്ഷണമെത്തിച്ചു. സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ പ്രവാസി ദന്പതികളായ പുളിക്കിത്തറ വിനോദ്, മഞ്ജുഷ, കർഷകനായ സണ്ണി വാന്നാംകുഴി, തലയോലപ്പറന്പിലെ പെട്രോൾ പന്പ് ഉടമ അരുണ്‍, നുറുദ്ദീൻ, പ്രശാന്ത് ചക്കാല, വാഴക്കുല വ്യാപാരി കുട്ടൻ തുടങ്ങിയവർ സഹായ ഹസ്തവുമായെത്തി.
തലയോലപ്പറന്പ് ഗവണ്മെന്റ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ബിനാഷ ശ്രീധർ ഭക്ഷണപ്പൊതി കൈമാറി സമൂഹ അടുക്കളയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കേരള കോണ്‍ഗ്രസ് തലയോലപറന്പ് പഞ്ചായത്ത് അംഗം സജി വർഗീസ് നടുവിലെക്കുറിച്ചി അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് നേതാവ് സി.ജെ. ജോണ്‍ പാലയ്ക്കക്കാല, ജോയി കൊച്ചാനപറന്പിൽ, ലിജോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ജോജോ വേനക്കുഴി, സിഹാർ കുഴിപറന്പിൽ, അജി ചേന്പാല, ജിൻസൻ പുത്തൻചിറയിൽ തുടങ്ങിയവർ ഭക്ഷണ വിതരണത്തിനു നേതൃത്വം നൽകി.
കേരള കോണ്‍ഗ്രസ് തലയോലപ്പറന്പിൽ സമൂഹ അടുക്കള തുറന്നു
11:26 PM May 24, 2021 | Deepika.com